വായ്പ നൽകാനും ബാങ്ക് മാനേജർമാരുടെ നെട്ടോട്ടം!
text_fieldsകേന്ദ്ര ബജറ്റ് വാഗ്ദാനം പാലിക്കണമെങ്കിൽ ഈ മാസം ബാങ്ക് മാനേജർമാർ പാടുപെടേണ്ടിവരു ം. 2018-19 സാമ്പത്തികവർഷത്തിലെ ബജറ്റ് പ്രഖ്യാപനം അനുസരിച്ച്, മാർച്ച് 31നകം രാജ്യത്തെ ബാങ് കുകൾ മൂന്നുലക്ഷം കോടി രൂപയുടെ മുദ്ര വായ്പ കൊടുത്തുതീർത്തിരിക്കണം. എന്നാൽ, ഫെബ്രുവര ി അവസാനം വരെയുള്ള കണക്കനുസരിച്ച് രണ്ടുലക്ഷം കോടി രൂപയുടെ മുദ്ര വായ്പകളാണ് വിതരണ ം ചെയ്തത്. അവശേഷിക്കുന്ന ലക്ഷം കോടിയുടെ വിതരണം ഒരു മാസംകൊണ്ട് എങ്ങനെ പൂർത്തിയാക്കു മെന്ന് അറിയാതെ വിഷമിക്കുകയാണ് മാനേജർമാർ.
കാര്യമായ ഈട് ഇല്ലാതെ കാർഷികേതര സംര ംഭങ്ങൾക്ക് 10 ലക്ഷം രൂപവരെ വിവിധ പദ്ധതികളിലായി അനുവദിക്കുന്ന മുദ്ര വായ്പ പദ്ധതി 2015 ഏപ്രിൽ എട്ടിനാണ് ആവിഷ്കരിച്ചത്. ഏറ്റവും ചെറുകിട സംരംഭങ്ങൾക്ക് 50,000 രൂപവരെ വായ്പ നൽകുന്ന പദ്ധതിയും അതിനേക്കാൾ അൽപം കൂടി വലിയ പദ്ധതികൾക്ക് അഞ്ചു ലക്ഷം രൂപ വരെ വായ്പ നൽകുന്ന കിരൺ പദ്ധതിയും ഇടത്തരം സംരംഭങ്ങൾക്ക് 10 ലക്ഷം രൂപ വരെ വായ്പ നൽകുന്ന തരുൺ പദ്ധതിയുമൊക്കെ ഇതിെൻറ ഭാഗമാണ്.
2017-18 സാമ്പത്തികവർഷം 2,46,437.40 ലക്ഷം കോടി രൂപയുടെ മുദ്ര വായ്പയാണ് അനുവദിച്ചത്. ഈ കണക്കിെൻറ ബലത്തിലാണ് 2018-19 സാമ്പത്തിക വർഷം മൂന്നുലക്ഷം കോടി രൂപ വായ്പ അനുവദിക്കുമെന്ന് കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചത്. ഇതനുസരിച്ച് സാമ്പത്തിക വർഷം നാലു കോടിയോളം പേർക്ക് വായ്പ അനുവദിക്കും എന്ന വിലയിരുത്തലും ഉണ്ടായി.
എന്നാൽ, നടപ്പു സാമ്പത്തികവർഷം ബാങ്കുകളെ സംബന്ധിച്ച് അത്ര മെച്ചമായിരുന്നില്ല. പല കാരണങ്ങളാൽ പണക്കമ്മിയും മറ്റും ബാങ്കിങ് മേഖലയെ ഞെരിച്ചു. പ്രതിസന്ധിക്ക് ഒടുവിൽ, ബാങ്കിങ് മേഖലക്ക് ഊർജം പകരുന്നതിനായി റിസർവ് ബാങ്കിൽനിന്ന് പ്രത്യേക ധനസഹായം ആവശ്യപ്പെടേണ്ട ഘട്ടം വരെയെത്തി. ആർ.ബി.ഐയുടെ കരുതൽ ധനശേഖരം വെട്ടിക്കുറച്ചുകൊണ്ട് അതുവഴി ലഭിക്കുന്ന പണം ബാങ്കിങ് രംഗത്തേക്ക് ഒഴുക്കണമെന്ന് കേന്ദ്ര സർക്കാറിന് പലവട്ടം ആവശ്യപ്പെടേണ്ടിയും വന്നു. ഇതുമായി ബന്ധപ്പെട്ട തർക്കം റിസർവ്ബാങ്ക് ഗവർണറുടെ രാജിയിലേക്കും സാമ്പത്തിക വിദഗ്ധർക്കിടയിൽ ചൂടേറിയ ചർച്ചകളിലേക്കും നയിച്ചു.
ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ ആരോഗ്യത്തെ പറ്റി സംശയം ഉയർത്തുന്ന നിലയിലേക്കുവരെ കാര്യങ്ങൾ എത്തുകയും ചെയ്തു. ഈ അനിശ്ചിതത്വം വായ്പ അനുവദിക്കുന്നതിനെയും കാര്യമായി ബാധിച്ചു. മുദ്ര വായ്പയുടെ കാര്യത്തിലും ഇത് പ്രതിഫലിച്ചു. മുദ്ര വായ്പകളുടെ തിരിച്ചടവ് സംബന്ധിച്ച ആശങ്കയും വിതരണത്തെ ബാധിച്ചു.
കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച അത്രയും തുക വായ്പയായി നൽകിയശേഷം വേണം പുതിയ ബജറ്റിലെ പ്രഖ്യാപനം അനുസരിച്ച് വീണ്ടും വായ്പ വിതരണം ആരംഭിക്കാൻ. 2019-20 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് പ്രഖ്യാപനം അനുസരിച്ച്, മുൻ വർഷങ്ങളിലേത് ഉൾപ്പെടെ മുദ്ര വായ്പ തുക 7.23 ലക്ഷം കോടിയിലേക്ക് ഉയർത്തണം. ഇതോടെ മൊത്തം 15 കോടിയിലധികം പേർ ഉപഭോക്താക്കളായി മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.