Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightസിറ്റി ബാങ്ക്​ ഇന്ത്യ...

സിറ്റി ബാങ്ക്​ ഇന്ത്യ വിടുന്നു

text_fields
bookmark_border
സിറ്റി ബാങ്ക്​ ഇന്ത്യ വിടുന്നു
cancel

ന്യൂഡൽഹി: ആഗോള ബാങ്കിങ്​ ഭീമനായ സിറ്റി ബാങ്ക്​ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നു. ഇന്ത്യയും ചൈനയും ഉൾപ്പടെ 13 രാജ്യങ്ങളിലെ പ്രവർത്തനങ്ങളാണ്​ സിറ്റി ഗ്രൂപ്പ്​ അവസാനിപ്പിക്കുന്നത്​. ആസ്​ട്രേലിയ, ബ​ഹറൈൻ, ചൈന, ഇന്ത്യ, ഇന്തോനേഷ്യ, കൊ​റിയ, മലേഷ്യ, ഫിലിപ്പീൻസ്​, പോളണ്ട്​, റഷ്യ, തായ്​വാൻ, തായ്​ലാൻഡ്​, വിയ്​റ്റനാം തുടങ്ങിയ രാജ്യങ്ങളിലെ പ്രവർത്തനമാണ്​ സിറ്റി ഗ്രൂപ്പ്​ അവസാനിപ്പിക്കുന്നത്​.

യു.എ.ഇ, സിംഗപ്പൂർ, ലണ്ടൻ, ഹോങ്​കോങ്​ തുടങ്ങിയ രാജ്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്​ അവരുടെ തീരുമാനം. ധനകാര്യ മാനേജ്​മെന്‍റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്‍റെ ഭാഗമായാണ്​ പിൻവാങ്ങൽ.

വെൽത്ത്​ മാനേജ്​മെന്‍റ്​ ബിസിനസിൽ ശ്ര​ദ്ധ കേന്ദ്രീകരിക്കാനാണ്​ രാജ്യങ്ങളിൽ നിന്നുള്ള പിന്മാറ്റമെന്ന്​ അറിയിച്ചു. അതേസമയം, ഇന്ത്യയിൽ നിന്നുള്ള പിന്മാറ്റത്തിന്‍റെ കാലാവധി സിറ്റി ബാങ്ക്​ നിശ്​ചയിച്ചിട്ടില്ല. അമേരിക്ക കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനമാണ്​ സിറ്റി ഗ്രൂപ്പ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Citi bank
News Summary - Citigroup to shutter retail banking operations in 13 countries including India
Next Story