സഹകരണ ബാങ്കുകളുടെ എസ്.ബി.െഎ അക്കൗണ്ടുകളിൽനിന്ന് 22.82 ലക്ഷം തട്ടി
text_fieldsകാസർകോട്: സഹകരണ ബാങ്കുകളുടെ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ അക്കൗണ്ടുകളിൽനിന്ന് 22.82 ലക്ഷം രൂപയുടെ ബിറ്റ്കോയിൻ തട്ടിപ്പ്. ഇന്ത്യയിൽ അംഗീകരിക്കപ്പെട്ടിട്ടില്ലാത്ത അന്താരാഷ്ട്ര ഡിജിറ്റൽ പണമിടപാട് രീതിയായ ബിറ്റ്കോയിൻ ഉപയോഗിച്ച് കേരളത്തിൽ നടക്കുന്ന ആദ്യ തട്ടിപ്പാണിത്. ബേഡകത്തെ പ്രമുഖ സഹകരണസ്ഥാപനത്തിെൻറ 5.87 ലക്ഷം രൂപയും ചെങ്കളയിലെ സഹകരണ സ്ഥാപനത്തിെൻറ 16.95 ലക്ഷം രൂപയുമാണ് ഇൗ രീതിയിൽ തട്ടിയെടുത്തത് എന്നാണ് പ്രാഥമികനിഗമനം. ബേഡകം ബാങ്കിെൻറ പണം എസ്.ബി.െഎ തായലങ്ങാടി ശാഖയിൽനിന്ന് ഡൽഹി െഎ.സി.െഎ.സി.െഎ ബ്രാഞ്ചിെൻറ ശാഖയിലേക്കും ചെങ്കള ബാങ്കിെൻറ പണം എസ്.ബി.െഎ കലക്ടറേറ്റ് ശാഖയിൽനിന്ന് ഉത്തർപ്രദേശിലെ എസ്.ബി.െഎ ബ്രാഞ്ചിലേക്കുമാണ് മാറ്റിയത്. രണ്ടു ബാങ്ക് മാനേജർമാരും അക്കൗണ്ടിെൻറ കൂടെ നൽകിയ മൊബൈൽ നമ്പറിലേക്ക് കഴിഞ്ഞ തിങ്കളാഴ്ച ഇടപാട് സന്ദേശം വന്നപ്പോഴാണ് തട്ടിപ്പ് അറിയുന്നത്.
ബിറ്റ്കോയിൻ അക്കൗണ്ടുകാർ തമ്മിലുള്ള ഇടപാട് തീർക്കാൻ ഇൗ പണം ഉപയോഗിച്ചതായാണ് പ്രാഥമിക നിഗമനം. 5.87 ലക്ഷം രൂപ പിൻവലിച്ചതായാണ് ബേഡകം ബാങ്ക് മാനേജർക്ക് സന്ദേശം ലഭിച്ചത്. ഉടൻതന്നെ അദ്ദേഹം ബേഡകം പൊലീസ് സ്റ്റേഷനിലും സൈബർസെല്ലിനും ജില്ല പൊലീസ് മേധാവിക്കും എസ്.ബി.െഎ റീജനൽ മാനേജർക്കും പരാതി നൽകി. തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിക്കാണ് അഞ്ചുലക്ഷം രൂപ പിൻവലിച്ച സന്ദേശം ചെങ്കള ബാങ്ക് മാനേജർക്ക് ലഭിച്ചത്. 2.30ന് വേറൊരു അഞ്ചു ലക്ഷവും പിന്നാലെ 6.95 ലക്ഷവും പിൻവലിച്ച വിവരം മൊബൈൽ സന്ദേശമായി ലഭിച്ചു. അന്നുതന്നെ മാനേജർ എസ്.ബി.െഎ മാനേജർക്ക് പരാതി നൽകി. സൈബർ സെല്ലിനും വിദ്യാനഗർ പൊലീസിലും പരാതിയുടെ പകർപ്പും നൽകി.
ഉടൻതന്നെ നടപടി സ്വീകരിച്ചതിെൻറ ഭാഗമായി പണം മാറ്റപ്പെട്ട അക്കൗണ്ടുകളിലെ ഇടപാടുകൾ മരവിപ്പിച്ചുവെന്നും പണം തിരിച്ച് അക്കൗണ്ടിലെത്തിക്കാൻ നടപടിയെടുത്തിട്ടുണ്ടെന്നും എസ്.ബി.െഎ അധികൃതർ സഹകരണ ബാങ്ക് അധികൃതർക്ക് ഉറപ്പുനൽകിയിട്ടുണ്ട്. സംഭവത്തിൽ ബേഡകം പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇൻറർനെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിക്കുന്ന ഡിജിറ്റൽ നാണയമാണ് ബിറ്റ്കോയിൻ (Bitcoin). ലോഹനാണയമോ കടലാസ് നോട്ടോ ഇതിനില്ല. ഭരണകൂടങ്ങളുടെയും ബാങ്കുകളുടെയും നിയന്ത്രണം ഇതിനില്ല. വിശ്വാസയോഗ്യമായിട്ടില്ലാത്തിനാൽ ഇന്ത്യയിൽ ബിറ്റ്കോയിൻ വഴി ഇടപാടിന് അംഗീകാരം നൽകിയിട്ടില്ല.
എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ ഇവയെ ‘ക്രിപ്റ്റോ കറൻസി’ എന്നും വിളിക്കും. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനും ലഹരിവിൽപന, ഭീകരവാദ പ്രവർത്തനങ്ങൾ എന്നിവക്കും ബിറ്റ്കോയിൻ സഹായകമാകും എന്ന ആശങ്കയാൽ എല്ലാ രാജ്യങ്ങളിലെയും കേന്ദ്രബാങ്കുകൾ ഇതിനെ എതിർക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.