സഹകരണ മേഖലയിൽ കൈവെച്ച് ആർ.ബി.ഐ; ബാങ്കുകൾക്ക് നിക്ഷേപം സ്വീകരിക്കുന്നതിലുൾപ്പടെ നിയന്ത്രണം
text_fieldsന്യൂഡൽഹി: രാജ്യത്തെ സഹകരണമേഖലയെ നിയന്ത്രിക്കാനുറച്ച് ആർ.ബി.ഐ. ഇനി മുതൽ സഹകരണ സംഘങ്ങൾ ബാങ്ക് എന്ന പദം ഉപയോഗിക്കരുതെന്ന് ആർ.ബി.ഐ ഉത്തരവിട്ടു. പൊതുജനങ്ങൾ ഇതിനെതിരെ ജാഗ്രത പുലർത്തുകയും വേണമെന്നും കേന്ദ്രബാങ്ക് നിർദേശിച്ചു.
1949ലെ ബാങ്കിങ് റെഗുലേഷൻ നിയമത്തിലെ 2020ലെ ഭേദഗതി പ്രകാരം സഹകരണ സൊസൈറ്റികൾക്ക് ബാങ്ക്, ബാങ്കർ, ബാങ്കിങ് എന്ന പദങ്ങൾ ഉപയോഗിക്കാൻ അവകാശമില്ല. ചില സഹകരണ സംഘങ്ങൾ ഈ പദങ്ങൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത് ബാങ്കിങ് റെഗുലേഷൻ നിയമനത്തിന്‍റെ ലംഘനമാണെന്നും ആർ.ബി.ഐ വ്യക്തമാക്കുന്നു.
മെംബർമാരല്ലാത്തവരിൽ നിന്നും നോമിനൽ, അസോസിയേറ്റ് മെംബർമാരിൽ നിന്നും നിക്ഷേപം സ്വീകരിക്കുന്നതും നിയമവിരുദ്ധമാണെന്നും ആർ.ബി.ഐ അറിയിച്ചു. സഹകരണ സൊസൈറ്റികളിലെ നിക്ഷേപങ്ങൾക്ക് ഡെപ്പോസിറ്റ് ഇൻഷൂറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ നൽകുന്ന ഇൻഷൂറൻസ് ലഭ്യമാവുകയില്ലെന്നും ആർ.ബി.ഐ പറയുന്നു. ഏതെങ്കിലും സഹകരണ സ്ഥാപനം ബാങ്കെന്ന് അവകാശപ്പെട്ട് രംഗത്തെത്തുകയാണെങ്കിൽ അവരോട് ആർ.ബി.ഐ നൽകിയ ലൈസൻസ് ആവശ്യപ്പെടണമെന്നും കേന്ദ്രബാങ്ക് പൊതുജനങ്ങളോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.