ലോക്ഡൗൺ ലംഘിച്ച് റിസോർട്ടിൽ വിരുന്ന്: യെസ് ബാങ്ക് കേസിലെ പ്രതികൾക്ക് കുരുക്ക്
text_fieldsമുംബൈ: ലോക്ഡൗൺ നിയമങ്ങൾ ലംഘിച്ച് റിസോർട്ടിൽ വിരുന്നിനെത്തിയ യെസ് ബാങ്ക് വായ് പ തട്ടിപ്പു കേസിലെ പ്രതികൾക്കെതിരെ കേസ്. ദിവാൻ ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് (ഡി.എച്ച് .എൽ.എഫ്) ഉടമകളായ കപിൽ വധാവൻ, ധീരജ് വധാവൻ എന്നിവർക്കും 21 കുടുംബാംഗങ്ങൾക്കും എതി രെയാണ് കേസ്.
മുംബൈയിൽനിന്ന് സതാരയിലെ മഹാബലേശ്വറിലേക്ക് യാത്രചെയ്യാൻ ഇവർക്ക് വി.വി.െഎ.പി പാസുകൾ നൽകിയ സർക്കാറുദ്യോഗസ്ഥനെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ മഹാരാഷ്ട്ര സർക്കാറും അന്വേഷണത്തിന് ഉത്തരവിട്ടു. യെസ് ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ പലകുറി സമൻസ് അയച്ചിട്ടും ഒഴിഞ്ഞുമാറിയ ഇരുവരെയും റിസോർട്ടിൽ തന്നെ സമ്പർക്ക വിലക്കിലാക്കണമെന്നും തങ്ങളുടെ അനുമതിയില്ലാതെ പുറത്തുപോകാൻ അനുവദിക്കരുതെന്നും സി.ബി.െഎയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും സതാര കലക്ടറോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ 17ന് ഹാജരാകാൻ ആവശ്യപ്പെട്ടുള്ള എൻഫോഴ്സ്മെൻറിെൻറ സമൻസിൽനിന്ന് കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടിയാണ് കപിലും ധീരജും ഒഴിഞ്ഞുമാറിയത്. ലോക്ഡൗൺ സമയത്ത് റിസോർട്ടിൽ പുറത്തുനിന്ന് ആളുകൾ വരുന്നത് കണ്ട നാട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് പരിശോധനക്ക് എത്തിയപ്പോഴാണ് ഇവരെ തിരിച്ചറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.