നോട്ട് ക്ഷാമം: നിക്ഷേപം പ്രോത്സാഹിപ്പിക്കാനൊരുങ്ങി ബാങ്കുകൾ
text_fieldsകൊല്ലം: വിവിധ സംസ്ഥാനങ്ങളിൽ നോട്ട് ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ നോട്ടുകളുടെ നിക്ഷേപം പരമാവധി പ്രോത്സാഹിപ്പിക്കാൻ ബാങ്കുകൾ ഒരുങ്ങുന്നു. ഏറ്റവുംവലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.െഎ ഇതിെൻറ ഭാഗമായി കറൻറ് അക്കൗണ്ട് കാമ്പയിൻ നടത്താൻ നടപടി തുടങ്ങി. കാമ്പയിെൻറ ഭാഗമായി കറൻറ് അക്കൗണ്ടിലെ കാഷ് ഹാൻഡ്ലിങ്, കാഷ് പിക്കപ് ചാർജുകൾ ഒഴിവാക്കും. മറ്റ് ബാങ്കുകളും ഇത്തരം നടപടികളിലേക്ക് നീങ്ങുമെന്നാണ് ബാങ്കിങ് മേഖലയിൽ നിന്നുള്ള സൂചനകൾ.
വ്യാപാര-വ്യവസായ രംഗത്തുനിന്ന് നിക്ഷേപം കൂടുതലായി സമാഹരിക്കാൻ കറൻറ് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവിധ ചാർജുകൾ കുറക്കുന്നതിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ. ഏപ്രിൽ 24 മുതൽ ജൂലൈ 31 വരെ കറൻറ് അക്കൗണ്ട് കാമ്പയിൻ സംഘടിപ്പിക്കണമെന്ന ഉത്തരവ് എസ്.ബി.െഎയുടെ എല്ലാ സർക്കിളുകളിലേയും ലോക്കൽ ഹെഡ് ഒാഫിസ് ചീഫ് ജനറൽ മാനേജർമാർക്ക് കഴിഞ്ഞദിവസം ലഭിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന കറൻസി ക്ഷാമം പരിഹരിക്കുന്നതിന് പുതിയ േനാട്ട് അച്ചടിക്കുന്നതുകൊണ്ടുമാത്രം കഴിയാത്ത സാഹചര്യത്തിലാണിത്. ജനങ്ങളുടെ ൈകവശമുള്ള നോട്ടുകൾ പരമാവധി ബാങ്കുകളിലേക്ക് എത്തിച്ച് വിനിമയം സാധ്യമാക്കാനാണ് ബാങ്കുകൾ ശ്രമിക്കുന്നത്.
അതേസമയം കേരളത്തിൽ കറൻസി ക്ഷാമമില്ലെന്നും ബാങ്കിങ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. റിസർവ് ബാങ്ക് ചെസ്റ്റിൽ നിന്നും സാധാരണപോലെ നോട്ടുകൾ ലഭിക്കുന്നുണ്ട്. പണമിടപാട് കുറക്കാനും ഡിജിറ്റൽ ഇടപാട് പ്രോത്സാഹിപ്പിക്കാനുമുള്ള കേന്ദ്രനയം നടപ്പാക്കാൻ റിസർവ് ബാങ്ക് ശ്രമിക്കുന്നതാണ് പ്രശ്നമാവുന്നതെന്ന വിമർശവുമായി ഒാൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അേസാസിയേഷൻ രംഗത്തെത്തിയിട്ടുണ്ട്. 50, 100, 200 രൂപയുെട നോട്ടുകൾ ആവശ്യത്തിന് ലഭ്യമാക്കുന്നതടക്കമുള്ള കാര്യങ്ങളിൽ ആർ.ബി.െഎ സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നില്ലെന്നാണ് പ്രധാനവിമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.