പുത്തൻ നോട്ടുകൾ കീറിയാൽ ബാങ്കുകൾ തിരിച്ചെടുക്കില്ല
text_fieldsപാലക്കാട്: റിസർവ് ബാങ്കിെൻറ നോട്ട് തിരിച്ചെടുക്കൽ നയത്തിൽ തിരുത്തൽ വരുത്താത്തതിനാൽ പുതിയ കറൻസി നോട്ടുകൾ കീറിയാൽ മാറ്റിക്കൊടുക്കേണ്ടതില്ലെന്ന് ബാങ്കുകൾ. ഇതിനാൽ നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിന് ശേഷം പുറത്തിറക്കിയ മഹാത്മ ഗാന്ധി സീരീസിൽപ്പെട്ട 2000, 500, 200, 50, 10 രൂപ നോട്ടുകൾ കീറുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ മാറ്റിവാങ്ങാനാവില്ല.
റിസർവ് ബാങ്ക് 2009ൽ പ്രഖ്യാപിച്ച നോട്ട് റീഫണ്ട് റൂളിൽ ഈ നോട്ടുകൾ ഉൾപ്പെടാത്തതാണ് തിരിച്ചെടുക്കലിനെ ബാധിച്ചത്. ആവശ്യമായ തിരുത്തൽ വരുത്താൻ റിസർവ് ബാങ്ക് തയാറായിട്ടില്ല. ഇതിെൻറ പഴി കേൾക്കുന്നത് ബാങ്ക് ജീവനക്കാരാണ്. നടപടി ആവശ്യപ്പെട്ട് റിസർവ് ബാങ്കിനെ സമീപിക്കുന്നവർക്ക് തിരുത്തിയ നയം ഉടൻ വരുമെന്ന മറുപടി കിട്ടിത്തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു.
ചളി പിടിച്ചതോ ഒറ്റക്കീറലുള്ളതോ ആയ നോട്ടുകൾ മാറ്റിനൽകാൻ 2009ലെ നോട്ട് റീ ഫണ്ട് റൂളിൽ വ്യവസ്ഥയുണ്ട്. എന്നാൽ, പുതിയ നോട്ടുകൾ ബാങ്കുകൾ സ്വീകരിച്ചാലും റിസർവ് ബാങ്ക് തിരിച്ചെടുക്കുന്നില്ല. ഇത്തരത്തിൽ വിവിധ ബാങ്കുകൾ സ്വീകരിച്ച ലക്ഷക്കണക്കിന് രൂപ ബ്രാഞ്ചുകളിൽ കെട്ടിക്കിടക്കുകയാണ്. അതിനാൽ ഇത്തരം നോട്ടുകൾ ബാങ്കുകളിൽ എത്തിയാൽ മാറ്റിനൽകൽ പ്രോത്സാഹിപ്പിേക്കണ്ടെന്ന തീരുമാനത്തിലാണ് ബ്രാഞ്ചുകൾ.
ഒന്നിൽ കൂടുതൽ കീറലുള്ള നോട്ടുകളുടെ മൂല്യം നിർണയിക്കുന്നതിന് പ്രത്യേക മാനദണ്ഡമുണ്ട്. വലിയ കഷ്ണത്തിെൻറ വലിപ്പമനുസരിച്ചാണ് മൂല്യം നിർണയിക്കുക. പുതിയ നോട്ടുകളുടെ കീറിയ കഷ്ണങ്ങളുടെ മൂല്യം സംബന്ധിച്ച അറിയിപ്പ് കിട്ടിയിട്ടില്ല. നോട്ട് റീ ഫണ്ട് റൂൾ തിരുത്തി വരുന്നതിെൻറ ഒപ്പമേ ഇതുസംബന്ധിച്ച അറിയിപ്പും ബാങ്കുകൾക്ക് ലഭിക്കൂ. തങ്ങളുടെ നിസ്സഹായാവസ്ഥ പറഞ്ഞാലും ഇടപാടുകാർക്ക് ബോധ്യപ്പെടുന്നില്ലെന്ന് ജീവനക്കാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.