ഡെബിറ്റ് കാർഡ് നഷ്ടപ്പെട്ടാൽ എന്തുെചയ്യണം?
text_fieldsഏറ്റവും കൂടുതൽപേർ ഉപയോഗിക്കുന്ന വളരെ ലളിതമായ ബാങ്കിങ് സേവനമാണ് ഡെബിറ്റ് കാർഡുകൾ. ഉപയോക്താവിെൻറ ബാങ്ക് അക്കൗണ്ടുമായി ഡെബിറ്റ് കാർഡുകൾ ബന്ധിപ്പിച്ചിരിക്കും. ഡെബിറ്റ് കാർഡ് മോഷണം പോയാലോ നഷ്ടപ്പെട്ടാലോ കാർഡ് ലഭിക്കുന്നവർ ദുരുപയോഗം ചെയ്യാനും സാധ്യതയേറെ. അക്കൗണ്ടിലെ പണവും കാലിയാകും. ഡെബിറ്റ് കാർഡ് ഏതെങ്കിലും തരത്തിൽ നഷ്ടപ്പെെട്ടന്ന് മനസിലായാൽ അക്കൗണ്ട് ഹോൾഡറുടെ പെട്ടന്നുള്ള പ്രതികരണം പണം നഷ്ടപ്പെടാതിരിക്കാൻ സഹായിക്കും. ഡെബിറ്റ് കാർഡ് നഷ്ടപ്പെട്ടാൽ എന്താണ് ചെയ്യേണ്ടത്?.
പ്രധാനെപ്പട്ട രണ്ട് കാര്യങ്ങൾ
1. ഡെബിറ്റ് കാർഡ് നഷ്ടപ്പെട്ട വിവരം ബാങ്കിനെ ഉടൻ അറിയിച്ചിട്ടില്ലെങ്കിൽ, അങ്ങനെ അക്കൗണ്ടിൽനിന്നും കാർഡ് വഴി പണം നഷ്ടപ്പെട്ടാൽ ബാങ്കിന് യാതൊരുവിധ ബാധ്യതയുമുണ്ടാകില്ല.
2. ഡെബിറ്റ് കാർഡ് നഷ്ടപ്പെട്ട വിവരം കൃത്യമായി ബാങ്കിനെ അറിയിച്ചാൽ, നിങ്ങളുടെ കാർഡ് ഇടപാടുകൾ മരവിപ്പിച്ച് പണം നഷ്ടപ്പെടാതിരിക്കാൻ ബാങ്ക് നടപടികളെടുക്കും. ഉപയോക്താവിനെ സംരക്ഷിക്കേണ്ടതിെൻറ നിയമപരമായ ഉത്തരവാദിത്തം ബാങ്കിനുണ്ടായിരിക്കും.
ഉടൻ ബാങ്കുമായി ബന്ധെപ്പടുക
ഡെബിറ്റ് കാർഡ് നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ ബാങ്കിനെ വിവരം അറിയിക്കണം. നിങ്ങളുടെ ബാങ്കിെൻറ ബ്രാഞ്ച് സന്ദർശിേച്ചാ, ബാങ്കിെൻറ െമബൈൽ ആപ്ലിക്കേഷൻ വഴിയോ, ബാങ്കിലേക്ക് ഫോൺ വഴി ബന്ധപ്പെേട്ടാ, ഇൻറർനെറ്റ് ബാങ്കിങ് വഴിയോ കാർഡ് നഷ്ടപ്പെട്ട വിവരം അറിയിക്കാം. ബാങ്കിെൻറ ഒാൺലൈൻ പോർട്ടലിൽ കയറിയാൽ കാർഡ് നഷ്ടപ്പെട്ട കാര്യം നിങ്ങളുടെ രജിസ്റ്റർ ചെയ്ത പേരുവിവരം ഉപയോഗിച്ച് അറിയിക്കുകയും കാർഡ് ബ്ലോക്ക് ചെയ്യാനുള്ള ഒാപ്ഷൻ തെരഞ്ഞെടുക്കുകയും ചെയ്യാം. കാർഡ് ബ്ലോക്ക് ചെയ്തു കഴിഞ്ഞതാൽ നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് കാർഡ് ബ്ലോക്ക് ചെയ്ത വിവരം അറിയിച്ച് നോട്ടിഫിക്കേഷൻ വരും.
കേസ് രജിസ്റ്റർ ചെയ്യണം
ഡെബിറ്റ് കാർഡ് മോഷണം വഴിയാണ് നഷ്ടപ്പെട്ടതെന്ന് തിരിച്ചറിഞ്ഞാൽ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യണം. എഫ്.െഎ.ആറിെൻറ രേഖകൾ സൂക്ഷിച്ചുവെക്കുകയും വേണം. ചിലപ്പോൾ ഭാവിയിൽ കാർഡുമായി ബന്ധെപ്പട്ട് എന്തെങ്കിലും നൂലാമാലകളിൽ കുടുങ്ങിയാൽ അവയിൽനിന്ന് തലയൂരാൻ ഇൗ രേഖകൾ ഉപയോഗിക്കാം.
പുതിയ ഡെബിറ്റ് കാർഡ് സ്വന്തമാക്കാം
സാധാരണ നിലയിൽ കാർഡ് ബ്ലോക്ക് ചെയ്യാനുള്ള അപേക്ഷ നൽകിയാൽ ഉടൻതന്നെ പുതിയ ഡെബിറ്റ് കാർഡിനുള്ള അപേക്ഷയും സ്വീകരിക്കും. പുതിയ കാർഡിനായി ബാങ്ക് പ്രത്യേക നിരക്ക് ഇൗടാക്കുകയും ചെയ്യും. അപേക്ഷ നൽകി രണ്ടോ മൂന്നോ പ്രവൃത്തി ദിവസത്തിനുള്ളിൽ പുതിയ ഡെബിറ്റ് കാർഡ് ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.