ദിനേശ് കുമാർ ഖാര എസ്.ബി.ഐ ചെയർമാനായി നിയമിതനായി
text_fieldsന്യൂഡൽഹി: ദിനേശ് കുമാർ ഖാരയെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ചെയർമാനായി കേന്ദ്രസർക്കാർ നിയമിച്ചു. നേരത്തേ ചെയർമാനായിരുന്ന രജനിഷ് കുമാർ മൂന്നുവർഷത്തെ കാലാവധി ചൊവ്വാഴ്ച പൂർത്തിയാക്കിയതോടെയാണ് ദിനേശ് കുമാർ ചെയർമാനായത്.
അധികാരമേറ്റെടുക്കുന്നത് മുതൽ മൂന്ന് വർഷത്തേക്കാണ് നിയമനമെന്ന് ധനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. കഴിഞ്ഞ മാസം ബാങ്ക് ബോർഡ് ബ്യൂറോ (ബി.ബി.ബി) ഖാരയെ ചെയർമാൻ പദവിയിലേക്ക് ശിപാർശ ചെയ്തിരുന്നു.
തുടർന്നു വരുന്ന രീതിയനുസരിച്ച്, ബാങ്കിെൻറ നിലവിലെ മാനേജിംഗ് ഡയറക്ടർമാരിൽ നിന്നാണ് ചെയർമാനെ നിയമിച്ചു വരുന്നത്. 2017 ൽ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ചവരിൽ ഖാരയും ഉണ്ടായിരുന്നു.
2016 ആഗസ്റ്റിൽ മൂന്നുവർഷത്തേക്കാണ് ദിനേശ് ഖാരയെ എസ്.ബി.ഐ മാനേജിങ് ഡയറക്ടറായി നിയമിച്ചിരുന്നത്. എന്നാൽ അദ്ദേഹത്തിെൻറ പ്രവർത്തന മികവ് പരിഗണിച്ച് 2019 ൽ അദ്ദേഹത്തിെൻറ കാലാവധി രണ്ട് വർഷത്തേക്ക് കൂടി നീട്ടി നൽകുകയായിരുന്നു.
ഡൽഹി സർവകലാശാലയിലെ ഫാക്കൽറ്റി ഓഫ് മാനേജ്‌മെൻറ് സ്റ്റഡീസിലെ പൂർവ്വ വിദ്യാർഥിയായ ഖാര എസ്.ബി.ഐ ഗ്ലോബൽ ബാങ്കിങ് വിഭാഗം തലവനാണ്. ബോർഡ് തല പദവി വഹിക്കുന്ന ഇദ്ദേഹം എസ്.ബി.ഐയുടെ ബാങ്കിങ് ഇതര അനുബന്ധ സ്ഥാപനങ്ങളുടെ മേൽനോട്ടവും വഹിക്കുന്നുണ്ട്. .
മാനേജിങ് ഡയറക്ടറായി നിയമിക്കപ്പെടുന്നതിന് മുമ്പ് എസ്.ബി.ഐ ഫണ്ട്സ് മാനേജ്‌മെൻറ് പ്രൈവറ്റ് ലിമിറ്റഡിെൻറ (എസ്.ബി.ഐ.എം.എഫ്) എം.ഡിയും സി.ഇ.ഒയുമായിരുന്നു ദിനേശ് ഖാര.
1984 ൽ പ്രൊബേഷണറി ഓഫീസറായി എസ്.ബി.ഐയിൽ എത്തിയ ഖാര 2017 ഏപ്രിലിൽ അഞ്ച് അസോസിയേറ്റ് ബാങ്കുകളെയും ഭാരതീയ മഹിള ബാങ്കിനെയും എസ്.ബി.ഐയിൽ ലയിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു വ്യക്തിയാണ്.
കോവിഡ് 19 മഹാമാരി മൂലം ബാങ്കിങ് മേഖല വലിയ പ്രതിസന്ധി നേരിടുന്ന് ഈ സമയത്ത് പുതിയ എസ്.ബി.ഐ ചെയർമാന് വലിയ വെല്ലുവിളിയാണ് സ്വീകരിക്കേണ്ടി വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.