ഈ ബാങ്കിൽ നിങ്ങൾക്ക് അക്കൗണ്ടുണ്ടോ? ബാങ്കിെൻറ 50 ശാഖകൾ അടച്ചു പൂട്ടുന്നു
text_fieldsമുംബൈ: യെസ് ബാങ്കിെൻറ 50 ശാഖകൾ അടക്കുമെന്ന് അറിയിച്ച് പുതിയ സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായ പ്രശാന്ത് കുമാർ. ബാങ്കിെൻറ കാര്യക്ഷമത വർധിപ്പിക്കുന്നതിെൻറ ഭാഗമായാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു. 2021 സാമ്പത്തിക വർഷത്തിൽ ബ്രാഞ്ചുകളുടെ എണ്ണം കുറക്കുമെന്നും പുതിയത് തുറക്കില്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ മാർച്ചിലാണ് ബാങ്കിെൻറ തലപ്പത്തേക്ക് കുമാർ എത്തുന്നത്. സാമ്പത്തിക വർഷത്തിെൻറ രണ്ടാം പാദത്തിൽ പ്രവർത്തനചെലവ് 21 ശതമാനം യെസ്ബാങ്ക് കുറച്ചിരുന്നു. അത് വീണ്ടും കുറക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നടപടികൾ. മുംബൈയിെൽ കോർപ്പറേറ്റ് ഓഫീസിലെ രണ്ട് നിലകൾ തിരികെ നൽകിയെന്നും കുമാർ വ്യക്തമാക്കി.
വാടക ഉൾപ്പടെയുള്ളവയിൽ പരാമവധി ലാഭമുണ്ടാക്കി ചെലവ് 20 ശതമാനം വരെ കുറക്കാനാവുമെന്നാണ് പ്രതീക്ഷ. ചില ബ്രാഞ്ചുകൾ അടുത്തടുത്താണ് സ്ഥിതി ചെയ്യുന്നത്. ഇത് ബാങ്കിന് ഒട്ടും ലാഭകരമല്ല. ഇത്തരത്തിലുള്ള ബ്രാഞ്ചുകൾ അടച്ചു പൂട്ടും. എ.ടി.എം കൗണ്ടറുകളുടെ കാര്യത്തിലും ഇതേ രീതി തന്നെ പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു.
2022 സാമ്പത്തിക വർഷത്തിൽ ബാങ്കിെൻറ പ്രവർത്തനം വ്യാപിപ്പിക്കും. പുതിയ ബ്രാഞ്ചുകൾ തുടങ്ങുേമ്പാൾ ഇപ്പോഴുള്ളതിനേക്കാളും ചെറിയവ തുടങ്ങുന്നതിനാവും പ്രാധാന്യം നൽകുക. ഡിജിറ്റൽ ഇടപാടുകൾ കൂടുതലായി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളുണ്ടാവുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.