മുതിർന്നവർക്ക് വാതിൽപ്പടി സേവനം; ബാങ്കുകൾക്ക് ആർ.ബി.െഎ സമയം നിശ്ചയിച്ചു
text_fieldsതൃശൂർ: എഴുപതിന് മുകളിലുള്ള പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും വ ാതിൽപ്പടി സേവനം എത്തിക്കുന്നതിൽ നേരത്തെയുള്ള ഉത്തരവ് ബാങ്കുക ൾ ഏപ്രിൽ 30നകം പാലിക്കണമെന്ന് റിസർവ് ബാങ്ക്. ഗ്രാമീണ ബാങ്കുകൾ അടക് കമുള്ള വാണിജ്യ ബാങ്കുകൾക്കും പെയ്മെൻറ്- സ്മാൾ ഫിനാൻസ്-ചെറുകിട സ്വകാര്യ ബാങ്കുകൾക്കുമായി (ലോക്കൽ ഏരിയ ബാങ്ക്) പുറപ്പെടുവിച്ച പുതിയ ഉത്തരവിലാണ് ആർ.ബി.ഐ യുടെ സമയ നിബന്ധന. 2017 നവംബറിൽ പുറപ്പെടുവിച്ച ഉത്തരവ് പല ബാങ്കുകളും കൃത്യമായി പാലിക്കാത്ത സാഹചര്യത്തിലാണ് പുതിയ ഉത്തരവ്.
രാജ്യമാകെ ഈ സേവനം ലഭ്യമാക്കണമെന്നാണ് നിർദേശം. ഏതെല്ലാം സ്ഥലങ്ങളിൽ/ശാഖകളിൽ സേവനം ലഭ്യമാകുമെന്ന് ബാങ്കുകളുടെ ബോർഡ് അംഗീകരിച്ച് പരസ്യപ്പെടുത്തണം. വാതിൽപ്പടി സേവനം നൽകുന്ന ശാഖകളുടെ പട്ടിക ബാങ്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. ഇടക്ക് പരിഷ്കരിക്കണം. ജനങ്ങൾക്കിടയിൽ അവബോധ പ്രചാരണം നടത്തണം. ഈടാക്കുന്ന സേവന നിരക്കും വെബ്സൈറ്റിലും ബ്രോഷറിലും കാണിക്കണം.
ഇക്കാര്യത്തിെല പുരോഗതി മൂന്ന് മാസം കൂടുേമ്പാൾ ഓരോ ബാങ്കും ബോർഡിലെ കസ്റ്റമർ സർവിസ് കമ്മിറ്റിക്ക് റിപ്പോർട്ട് ചെയ്യണമെന്നും ഈ നിർദേശങ്ങൾ ഏപ്രിൽ 30നകം നിർബന്ധമായും പാലിക്കണമെന്നും ആർ.ബി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. 2017 ഡിസംബറോടെ വാതിൽപ്പടി സേവനം എത്തിക്കണമെന്ന നിർദേശം ബാങ്കുകൾ പല കാരണങ്ങളാൽ പരിഗണിക്കാതിരിക്കെയാണ് പുതുക്കിയ നിർദേശം ഇറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.