സാമ്പത്തിക വളർച്ചക്ക് പ്രഥമ പരിഗണന നൽകും - റിസർവ് ബാങ്ക്
text_fieldsന്യൂഡൽഹി: രാജ്യത്തിെൻറ സാമ്പത്തിക വളർച്ചക്കായിരിക്കും പ്രഥമ പരിഗണന നൽകുകയെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. സ്േറ്ററ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയർമാൻ രജനീഷ് കുമാറുമായി നടത്തിയ ഏഴാമത് എസ്.ബി.ഐ ബാങ്കിങ് ആൻഡ് ഇക്കണോമിക്സ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
100 വർഷത്തിനിടെ ലോകം നേരിടുന്ന വിനാശകരമായ ആേരാഗ്യ -സാമ്പത്തിക പ്രതിസന്ധിയാണ് കോവിഡ് 19. സമ്പദ്വ്യവസ്ഥയെ തിരിച്ചുകൊണ്ടുവരുന്നതിനായി റിസർവ് ബാങ്കിെൻറ നേതൃത്വത്തിൽ സുപ്രധാന മുൻകരുതൽ നടപടികൾ സ്വീകരിച്ചു. ഇതിനോടകം തന്നെ ഈ നയങ്ങൾ ഫലം കണ്ടതായും അദ്ദേഹം പറഞ്ഞു.
റിസർവ് ബാങ്കിെൻറ പ്രഥമ പരിഗണന രാജ്യത്തിെൻറ സാമ്പത്തിക വളർച്ചക്കായിരിക്കും. സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതിനും ഇതിനൊപ്പം പരിഗണന നൽകുമെന്ന് റിസർവ് ബാങ്ക് ഗവർണർ കൂട്ടിച്ചേർത്തു.
കോവിഡിെൻറ വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗണിൽ സാമ്പത്തിക വളർച്ച മന്ദഗതിയിലായതിെൻറ പശ്ചാത്തലത്തിലാണ് േകാൺക്ലേവ് സംഘടിപ്പിച്ചത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സാമ്പത്തിക വളർച്ച താഴോട്ടായിരിക്കുമെന്ന് നിരവധി സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.