തൊഴിൽ പ്രതിസന്ധി; വിദ്യാഭ്യാസ വായ്പയിൽ 6,336 കോടി തിരിച്ചടച്ചില്ല
text_fieldsമുംബൈ: മൂന്നു വർഷത്തിനിടെ വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാത്തതിെൻറ തോത് 142 ശതമാനമായി വർധിച്ചെന്ന് റിസർവ് ബാങ്കിെൻറ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ഡിസംബർ വരെ രാജ്യത്തെ ബാങ്കുകൾ വിദ്യാഭ്യാസ വായ്പയായി നൽകിയത് 72,336 കോടിയാണ്. ഇതിൽ 6,336 കോടിയാണ്കിട്ടാക്കടം. 2016 മാർച്ച് വരെ കിട്ടാക്കടം 5,006 കോടി രൂപയായിരുന്നു. പഠിത്തം പൂർത്തിയാക്കുന്നതോടെ തൊഴിൽ നേടാനാകാത്തതാണ് വായ്പ തിരിച്ചടക്കാനാവാത്തതിെൻറ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.
2013 മാർച്ച് വരെ 48,382 കോടി രൂപയായിരുന്നു വിദ്യാഭ്യാസ വായ്പ. ഇതിൽ അന്നത്തെ കിട്ടാക്കടം 2,615 കോടി രൂപയായിരുന്നു. വിദ്യാഭ്യാസ വായ്പയിൽ 40 ശതമാനത്തിലേെറയും നൽകിയത് തമിഴ്നാടിലെയും കേരളത്തിലെയും വിദ്യാർഥികൾക്കാണ്. അതിനാൽ, തിരിച്ചടക്കുന്നതിൽ കൂടുതൽ വീഴ്ചവരുത്തിയതും ഇൗ സംസ്ഥാനങ്ങളിലുള്ളവരാണ്. വിദ്യാഭ്യാസ വായ്പയിൽ 90 ശതമാനവും നൽകുന്നത് പൊതുമേഖലാ ബാങ്കുകളാണ്.
വിദ്യാഭ്യാസ സ്ഥപനങ്ങളിൽനിന്ന് കോർപറേറ്റുകൾ ഉദ്യോഗാർഥികളെ കണ്ടെത്തുന്നത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. െഎ.ടി, വ്യവസായ മേഖലകൾ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കുന്ന സാഹചര്യമാണുള്ളത്. പുതിയ പദ്ധതികൾക്ക് വൻ കമ്പനികൾ മുതൽമുടക്കുന്നില്ല. കേന്ദ്രത്തിെൻറ മെയ്ക് ഇൻ ഇന്ത്യ പ്രകാരമുള്ള പദ്ധതികൾ വിവിധ കമ്പനികളുമായുള്ള ധാരണപത്രത്തിനപ്പുറം പുരോഗമിച്ചിട്ടുമില്ല.
തൊഴിൽ പ്രതിസന്ധി നേരിടുേമ്പാഴും പ്രഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം പെരുകുകയാണ്. െഎ.ടി, എൻജിനീയറിങ് മേഖലകളിലാണ് കൂടുതൽ സ്ഥാപനങ്ങൾ വരുന്നത്. െഎ.ടി മേഖല കടുത്ത പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ കൂടുതൽ പേർ ഇൗ മേഖലയിൽ പഠിച്ചിറങ്ങുന്നത് തൊഴിൽ പ്രതിസന്ധി വർധിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.