വായ്പ തിരിച്ചടവ്: അവധിക്ക് ബാങ്കുകൾക്ക് അർധസമ്മതം
text_fieldsന്യൂഡൽഹി: കോവിഡ്–19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വായ്പ തിരിച്ചടക്കാൻ റിസർവ് ബാങ്ക് പ്രഖ്യാപിച്ച മൂന്നുമാസ അവധി അർഹരായ എല്ലാവർക്കും കിട്ടാനിടയില്ല. അടുത്ത ഗ ഡു ഈടാക്കേണ്ട മാസമായ ഏപ്രിൽ തുടങ്ങുന്നതിെൻറ തലേന്ന് വായ്പ തിരിച്ചടവിന് എല്ലാ ബാങ്കുകളും അവധി പ്രഖ്യാപിച്ചില്ല. പല സ്വകാര്യ ബാങ്കുകളും പ്രതിമാസ ഗഡു ഈടാക്കും.
സ്റ്റേറ്റ് ബാങ്ക്, യൂകോ ബാങ്, സിൻഡിക്കേറ്റ് ബാങ്ക്, പഞ്ചാബ് നാഷനൽ ബാങ്ക് തുടങ്ങിയ പൊതുമേഖല ബാങ്കുകൾ മൂന്നുമാസത്തേക്ക് ഗഡു ഈടാക്കില്ലെന്ന് അറിയിച്ചു. എച്ച്.ഡി.എഫ്.സി, ഐ.സി.െഎ.സി.ഐ, കൊഡക് മഹീന്ദ്ര, ആക്സിസ്, യെസ്, കർണാടക, ഫെഡറൽ, സൗത്ത് ഇന്ത്യൻ, കാനറ തുടങ്ങിയ ബാങ്കുകൾ വ്യക്തമായ അറിയിപ്പ് നൽകിയില്ല.
എല്ലാവിധ വായ്പകളുടെയും തിരിച്ചടവ് മൂന്നുമാസം മരവിപ്പിക്കാൻ മാർച്ച് 27നാണ് റിസർവ് ബാങ്ക് അനുമതി നൽകിയത്. എന്നാൽ, ബാങ്ക് അക്കൗണ്ടിൽനിന്ന് ഇ.സി.ഐയായി (ഇലക്ട്രോണിക് ക്ലിയറിങ് സർവിസ്) ഗഡു അടക്കുന്നവർ പ്രത്യേകം അപേക്ഷിച്ചാൽ മാത്രമേ ഈ അവധി അനുവദിക്കാനാകൂവെന്നാണ് വിവിധ ബാങ്കുകളുടെ നിലപാട്.
ബാങ്ക് സ്വമേധയാ അവധി അനുവദിച്ച് ഏപ്രിൽ മുതൽ മൂന്നുമാസം പ്രതിമാസ ഗഡു തിരിച്ചുപിടിക്കൽ ഒഴിവാക്കില്ല. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച എസ്.എം.എസുകളിൽ അടുത്ത ഗഡുവിനുവേണ്ട മിനിമം ബാലൻസ് ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കണമെന്ന അറിയിപ്പാണ് വായ്പ എടുത്തവരിൽ ഒരു വിഭാഗത്തിന് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.