സംരംഭക വർഷം: ഈട് ഒഴിവാക്കും, നാലു ശതമാനം പലിശക്ക് ബാങ്ക് വായ്പ
text_fieldsതിരുവനന്തപുരം: സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ നാലു ശതമാനം പലിശക്ക് വായ്പ ലഭ്യമാക്കുന്നതുൾപ്പെടെ പ്രത്യേക പദ്ധതി ആവിഷ്കരിക്കാൻ മന്ത്രി പി. രാജീവിന്‍റെ അധ്യക്ഷതയിൽ ചേർന്ന ബാങ്ക് മേധാവികളുടെ യോഗം തീരുമാനിച്ചു.
വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ ഒരു ലക്ഷം സംരംഭങ്ങൾ ഈ സാമ്പത്തിക വർഷം ആരംഭിക്കാനുള്ള പദ്ധതിക്ക് ബാങ്കുകൾ പിന്തുണ പ്രഖ്യാപിച്ചു.ഈടില്ലാതെ വായ്പ നൽകുന്നത് സ്കീമിന്റെ ഭാഗമാക്കും. സഹകരണ മേഖലയിലെ ബാങ്കുകൾക്ക് ഇക്കാര്യത്തിലുള്ള സാങ്കേതിക പരിമിതികൾ പ്രത്യേകമായി പരിശോധിക്കും. സംരംഭകരുടെ രജിസ്ട്രേഷനായി തയാറാക്കിയ പോർട്ടൽ ബാങ്കുകൾക്കും ലഭ്യമാക്കും.
നാലു ശതമാനം പലിശക്ക് ബാങ്കുകൾ വായ്പ നൽകുന്നത് മൂലമുള്ള അധികബാധ്യത മറികടക്കാൻ സർക്കാർ പലിശയിളവ് നൽകും. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ ഇറക്കുമെന്നും മന്ത്രി പറഞ്ഞു.സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി വ്യവസായ വകുപ്പ് നിയമിച്ച 1153 ഇന്‍റേണുകൾക്ക് ജില്ല തലത്തിൽ പരിശീലനം നൽകും.
വായ്പ പദ്ധതി പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ചാണ് പരിശീലനം. കലക്ടർമാർ ജില്ല തലത്തിൽ ബാങ്ക് പ്രതിനിധികളുടെ യോഗം വിളിക്കും. അപേക്ഷകളിൽ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ നടപടി പൂർത്തിയാക്കി വായ്പ അനുവദിക്കും. ഓരോ ബാങ്കും സ്കീം വിശദീകരിച്ച് പ്രചാരണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.