റുപേ കോണ്ടാക്ട്‌ലെസ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ച് ഫെഡറല്‍ ബാങ്ക്
text_fieldsകൊച്ചി: നാഷനല്‍ പേമെൻറ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമായി (എൻ.പി.സി.ഐ) ചേര്‍ന്ന് ഫെഡറല്‍ ബാങ്ക് റുപേ കോണ്ടാക്ട്‌ലെസ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു. 5.88 ശതമാനമെന്ന ഏറ്റവും കുറഞ്ഞ വാര്‍ഷിക ശതമാന നിരക്ക് (എ.പി.ആര്‍) ആണ് ഈ ക്രെഡിറ്റ് കാര്‍ഡിെൻറ ആകര്‍ഷണം.
യാത്ര, ഭക്ഷണം, ഷോപ്പിങ്, സ്‌പോര്‍ട്‌സ്, വിനോദം തുടങ്ങി ഒട്ടേറെ വിഭാഗങ്ങളില്‍ നിരവധി ഓഫറുകളും ആമസോണ്‍ ഗിഫ്റ്റ് വൗച്ചറുകളും ആകര്‍ഷകമായ റിവാര്‍ഡ് പോയിൻറുകളും ഈ കാര്‍ഡിലൂടെ ഫെഡറല്‍ ബാങ്ക് ലഭ്യമാക്കുന്നു.
നിലവിൽ ബാങ്കിെൻറ ഉപഭോക്താക്കള്‍ക്കു മാത്രമാണ് കാർഡ് ലഭ്യമാക്കിയിരിക്കുന്നത്. സ്വിഗ്ഗി വൗച്ചറുകളും കോംപ്ലിമെൻററി മെംബര്‍ഷിപ്പുകളും ഡൊമസ്റ്റിക്, ഇൻറര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലോഞ്ച് ആക്‌സസും അടക്കം നിരവധി ആനുകൂല്യങ്ങളും റൂപേ സിഗ്‌നെറ്റ് ക്രെഡിറ്റ് കാര്‍ഡിലൂടെ ലഭിക്കും.
ബാങ്കിെൻറ മൊബൈല്‍ ബാങ്കിങ് ആപ്പായ ഫെഡ്‌മൊബൈൽ വഴി വെറും മൂന്നു ക്ലിക്കുകളിൽ കാര്‍ഡ് ഉപയോഗിച്ചുതുടങ്ങാം. മെറ്റൽ കാര്‍ഡ് പിന്നീട് തപാലില്‍ ലഭ്യമാവുന്നതാണ്.
എന്‍.പി.സി.ഐയുമായുള്ള ഫെഡറല്‍ ബാങ്കിെൻറ ശക്തമായ പങ്കാളിത്തത്തിെൻറ പ്രതീകമാണെന്ന് കാർഡെന്ന് ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടറും റീട്ടയിൽ ബിസിനസ് ഹെഡ്ഡുമായ ശാലിനി വാര്യര്‍ പറഞ്ഞു. പുതുതലമുറ ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള എല്ലാ ഘടകങ്ങളും ഉള്‍പ്പെടുന്ന ആനുകൂല്യങ്ങളുടെ ഒരു പാക്കേജാണ് ഈ ക്രെഡിറ്റ് കാര്‍ഡെന്ന് എൻ.പി.സി.ഐ സി.ഒ.ഒ പ്രവീണ റായ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.