Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightശീലമാക്കാം ഈ...

ശീലമാക്കാം ഈ ‘ഫിനാൻഷ്യൽ ഡയറ്റ്​’

text_fields
bookmark_border
ശീലമാക്കാം ഈ ‘ഫിനാൻഷ്യൽ ഡയറ്റ്​’
cancel

ലയാളി ജീവിക്കാൻ പഠിച്ചു തുടങ്ങിയിരിക്കുന്നു. അതും പരമാവധി ചിലവു ചുരുക്കി. എന്തിനും കണക്കുവെക്കുന്നു. വാങ്ങുന്ന സാധനങ്ങളെല്ലാം സൂക്ഷിച്ച്​ ഉപയോഗിക്കുന്നു. പണം ആവശ്യത്തിനു മാത്രം ചെലവാക്കുന്നു. എങ്ങനെ പണം അമിതമ ായി ചിലവാക്കുന്നത്​ നിയന്ത്രിക്കാമെന്ന്​ പഠിക്കുന്നു. വേപ്പിലയും മുളകും വീട്ടിലുണ്ടാക്കുന്നത്​ ആലോചിക്കു ന്നു. ആകപ്പാടെ ഒരു പോസിറ്റീവ്​ ചിന്തകളുടെ കാലം. അല്ല, എന്നാൽ പിന്നെ ഇൗ ഫിനാഷ്യൽ ഡയറ്റ്​ കോവിഡ്​ കാലം കഴിഞ്ഞാല ും തുടർന്നു കൂടെ.

1. വരവും ചെലവും
വീട്ടിലിരുന്ന്​ ജോലി ചെയ്യുന്നവർക്കൊ​ഴികെ ഇപ്പോൾ ആർക് കും പ്രത്യേക വരവു​കളൊന്നും ഇല്ല. ഇനി ലോക്ക്​ഡൗണും കൊറോണയുമെല്ലാം മാറിയാലും സമയമെടുക്കും നമ്മളും രാജ്യവു ം കരകയറാൻ. രാജ്യത്തി​​​​​െൻറ സാമ്പത്തിക ഭാരവും ​േപറേണ്ടിവരിക നമ്മളൊക്കെ തന്നെ. അതിനാൽ ഇനിയുള്ള വരവുകൾ കൃത്യ മായി രേഖപ്പെടുത്തിവെക്കണം. പുറമെ നിന്ന്​ ഒരു ചായ കുടിച്ചാൽ പോലും രേഖപ്പെടുത്തണം. പണ്ടത്തെ പോലെ ക​ണക്കെഴുതാ ൻ ഡയറി ഒന്നും വേണ്ട. ​േഫാണിൽ ആപ്പുകൾ ഇഷ്​ടം പോലെയുണ്ട്​. വരവും ചെലവും അ​പ്പപ്പോൾ ഫോണിൽ രേഖപ്പെടുത്തിയാൽ മതി . കൃത്യമായി ബാലൻസ്​ഷീറ്റ്​ അടിച്ചു കയ്യിൽ തരും. അപ്പോൾ എത്ര രൂപ അനാവശ്യമായി കൈയിൽനിന്ന്​ നഷ്​ടമാണെന്ന കൃത്യമ ായ കണക്കുവരും. സ്വാഭാവികമായും നഷ്​ടങ്ങളുടെ പട്ടിക കുറക്കാൻ നമ്മൾ ശ്രമിച്ചുകൊണ്ടേയിരിക്കും.

2. ആവശ്യത്തിനുമാത്രം വാങ്ങുക
വരവറിയാതെയുള്ള വാങ്ങൽ ഒരു ശീലമായവരാണ്​ മലയാളി. കണ്ണിൽ കാണുന്നതെല്ലാം വാങ്ങും . ജങ്ക്​ ഫുഡായാലും വസ്​ത്രമായാലും മറ്റു വീട്ടുപകരണങ്ങളുടെ കാര്യത്തിലായാലും അങ്ങനെ തന്നെ. ഒരു വഴിക്കു​േപായാൽ ആവശ്യത്തിലധികം വാങ്ങി വീട്ടിലേക്ക്​​ കൊണ്ടുപോരും. ചില സാധനങ്ങൾ ഒരു വട്ടം മാത്രം ഉപയോഗിക്കു​ം. മറ്റു ചിലത്​ വാങ്ങി ഒരു മൂലക്ക്​ വെക്കും. പിന്നെ തൊടില്ല. ആ ശീലം മാറ്റുന്നതിൽ കോവിഡ്​ കാലം ഒരു തുടക്കമാക​െട്ട.

3. വിലയിലൊരു കണ്ണ​ുവേണം
വിലയൊന്നും നോക്കിയില്ല, ഞാനതിങ്ങ്​ വാങ്ങി. എന്നാൽ അങ്ങനെ ഇനി വാങ്ങണ്ട. വിലയിലേക്ക്​ ഒരു കണ്ണ്​​ നല്ലതാണ്​. കുറഞ്ഞ വിലക്ക്​ നല്ല സാധനങ്ങൾ നോക്കി വാങ്ങാൻ കഴിയണം. എന്നാൽ ഏറ്റവും ചീപ്പ്​ റേറ്റ്​ സാധനങ്ങളും വാങ്ങാൻ നിക്കണ്ട. ക്വാളിറ്റിയും നോക്കണം. ചില വമ്പൻ ഷോപ്പുകളിൽ കയറി ഒന്നോ രണ്ടോ സാധനങ്ങൾ മാത്രം അമിത വിലകൊടുത്ത്​ വാങ്ങുന്ന ശീലം കുറച്ചെല്ലാം ഒതുക്കിവെക്കാം. കുറഞ്ഞ വിലയിൽ നല്ല സാധനങ്ങൾ തെരഞ്ഞെടുത്ത്​ മാത്രം വാങ്ങാം.

4. ​േ​ഷാപ്പിങ്ങ്​ ഒരുമിച്ച്​
വീടുകളിൽ പലചരക്ക്​ സാധനങ്ങളും മറ്റും മാത്രമാകും ഒരുമിച്ച്​ വാങ്ങുക. ബാക്കി​െയല്ലാം ഒാർമ​ വരു​േമ്പാൾ പോയി വാങ്ങുകയാകും പതിവ്​. ഇനി പുറത്ത്​ പോകു​േമ്പാൾ ഒരാ​ഴ്​ചത്തേക്കോ ഒരു മാസ​ത്തെക്കോ വാങ്ങേണ്ട പട്ടിക തയാറാക്കിപോകൂ. അപ്പോൾ ഒരു മാസം ചിലവാക്കുന്ന തുകക്ക്​ കണക്കുണ്ടാകും മാത്രമല്ല, ഇടക്ക്​ മനസറിയാതെ കൈയിൽനിന്നും പണം ചോരുന്നതും അവസാനിക്കും. ഇടക്കിടക്ക്​ പോകു​േമ്പാൾ വാഹനത്തിന്​ ഇന്ധനം നിറക്കുന്ന ചിലവും ലാഭിക്കാം.

ഏതു ചെറിയ സാധനം വാങ്ങാനും നഗരങ്ങളിലേക്ക്​ ഒാടണ്ട. അതു വഴി പണച്ചെലവും അധ്വാനവും ലാഭം. ഒന്നു കൂടിയുണ്ട്​. ഇൗ ലോക്​ഡൗണിൽ നമ്മെ തീറ്റിപ്പോറ്റിയത്​ നമ്മുടെ നാട്ടുമ്പുറത്തെ കടക്കാരല്ലേ. അവരേ ഉണ്ടാകൂ. അവർക്ക്​ നമ്മളും.

5. ബില്ലുക​െള സൂക്ഷിക്കുക
പർച്ചേസിന്​​ പുറമെ അമിതമായി വലക്കുന്ന ഒന്നാണ്​ ബില്ലുകൾ. വൈദ്യുതി, വെള്ളം, കേബ്​ൾ ടി.വി, പാചകവാതകം, ഫോൺ, ​ബ്രോഡ്​ബാൻഡ്​ തുടങ്ങിയവ​യും പെ​േ​ട്രാൾ, ഡീസൽ തുടങ്ങിയവക്ക്​ മുടക്കുന്ന തുകയുമെല്ലാം കൂട്ടിനോക്കിയാൽ കണ്ണുതള്ളും. ഒന്നു സൂക്ഷിച്ചാൽ ഇവയുടെ നിരക്ക്​ കുത്തനെ കുറക്കാം. ആവശ്യത്തിനുമാത്രം വൈദ്യുതിയും വെള്ളവുമെല്ലാം ഉപയോഗിക്കുക എന്ന്​ കാലാകാലങ്ങളായി പറയുന്നുണ്ട്​. അത്​ നമ്മുടെ ഉപയോഗം നിയന്ത്രിക്കാനായിരുന്നു. എന്നാൽ ഇനി നമുക്ക്​ ​േവണ്ടി അൽപ്പം ശ്രദ്ധയാകാം. കീശ ചോരുന്ന വഴി കണ്ടെത്താം....

6. കാശ്​ വേണ്ട, കാർഡ്​ മതി
കയ്യിൽ കാശുണ്ടേൽ വീശുന്ന സ്വഭാവമാണ്​ നമ്മുടേത്​. കണക്കൊന്നും നോക്കൂല. ഇനി ആ വീശൽ വേണ്ട. ആവശ്യത്തിന്​ പണം മാത്രം കയ്യിൽ സൂക്ഷിക്കുക. ബില്ലുകൾ അടക്കാനും സാധനങ്ങൾ വാങ്ങാനുമെല്ലാം ഫോണിലെ ബാങ്കിങ്​ ആപ്ലിക്കേഷനുകൾ കൂടുതലായി ഉപയോഗിക്കുക. ക്യാഷ്​ ബാക്ക്​ ഒാഫർ സൗകര്യവും ഇടക്ക്​ ലഭിക്കും. ആവശ്യമില്ലെങ്കിൽ വെറുതെ പുറത്തുപോകു​േമ്പാൾ ​എ.ടി.എം കാർഡ്​ കരുതണ്ട. കയ്യിൽ കാശ്​ തീരു​േമ്പാൾ ഡെബിറ്റ്​/ക്രഡിറ്റ്​ കാർഡു​കളിലേക്കായിരിക്കും നോട്ടം.

7. ഭക്ഷണം തൽക്കാലം അകത്തു മതി
എല്ലാവരും വീട്ടുരുചി ശീലിച്ചിരിക്കുന്നു​. ഇതിനുമുമ്പ്​ എങ്ങനെയായിരുന്നുവെന്ന്​ ആ​േലാചിക്കു​േമ്പാൾ ​ഒരു ചെറിയ ചിരി വരുന്നില്ലേ. ഒരു നേരമെങ്കിലും പുറത്തുനിന്ന്​ എന്തെങ്കിലും കഴിച്ചില്ലെങ്കിൽ ഉറക്കം വരില്ലാത്ത ടീംസായിരുന്നു. ശീലം പതുക്കെ മാറി. ഹോട്ടലിലെ ഭക്ഷണം വീട്ടിൽ പാകം ചെയ്യുന്ന തിരക്കിലാണ്​ കുടുംബം മുഴുവനും. വീട്ടിലെ ഭക്ഷണത്തിന്​ രുചിയും കൂടി. അപ്പോൾ പിന്നെ അതങ്ങ്​ ശീലമാക്കുക . ജോലിക്കുപോകു​േമ്പാൾ ഉച്ചക്ക്​ ആവശ്യമായ ഭക്ഷണം കൂടി കയ്യിൽ കരുതിയാൽ രണ്ടുണ്ട്​ കാര്യം. പുറമെ നിന്ന്​ കഴിച്ച്​ വയറു കേടാക്കണ്ട. അതു വഴി ആശുപത്രിയിലും ​േ​പാ​വണ്ട.

8. ബസ്​ മതി; ​അ​െല്ലങ്കിൽ ട്രെയിൻ
മൂന്നോ നാലോ പേരില്ലെങ്കിൽ കാർ എടുക്കില്ലെന്ന്​ തീരുമാനിച്ചോളൂ. പകരം പൊതു ഗതാഗത സംവിധാനമാകാം. പെട്രോളിനും ഡീസലിനും മുടക്കേണ്ട തുകയുടെ പകുതി​േപാലുമാകില്ല ഇൗ ആ​ശ്രയത്തിൽ. ഒരാൾക്കുവേണ്ടി മാത്രം കാറെടുത്ത്​ പുറത്തിറങ്ങുന്ന രീതിമാറ്റാം. അധികം കിലോമീറ്ററെല്ലാം കാർ ഒാടി കഴിഞ്ഞാൽ ഇടക്കിടക്ക്​ സർവിസ്​ ചെയ്യേണ്ടിവരുന്നതി​​​​​െൻറയും ടയർ മാറ്റുന്നതി​​​​​െൻറയും ചിലവ്​ ഉൗഹിക്കാലോ. പുറത്ത്​ എണ്ണവില കുത്തനെ കുറഞ്ഞാലും നമ്മൾ ഇപ്പോഴും പഴയ നിലവാരത്തിലാണെന്നോർക്കുക.

9. കടം വാങ്ങില്ലെന്ന്​ കട്ടായം
ആവശ്യത്തിന്​ ആശ്രയം വായ്​പയാണ്​. ബാങ്കുകളിലെ വലിയ വായ്​പകൾക്ക്​ പുറമെ മറ്റുവായ്​പകളും ധാരാളം. വീട്ടമ്മമാർക്കും മറ്റുമായി ചെറുവായ്​പകൾ നൽകുന്ന സ്​ഥാപനങ്ങൾ ധാരാളമായി മുളച്ചു​പൊന്തിയിട്ടുമുണ്ട്​. അവയെല്ലാം പിന്നീട്​ വൻ പലിശയാകും ഈടാക്കുക. അവക്ക്​ പുറമെ സുഹൃത്തുക്കളിൽനിന്നും പരിചയക്കാരിൽനിന്നും മറ്റും വായ്​പ വാങ്ങുന്ന കൂട്ടരും ബ്ലേഡ്​ പലിശക്കാരിൽനിന്നും വാങ്ങികൂട്ടുന്നവരും ധാരാളമാണ്​. എന്തുപറയാം താൽകാലിക ആവശ്യങ്ങൾക്കായി വാങ്ങിക്കൂട്ടുന്ന ഇത്തരം വായ്​പകൾ പിന്നീട്​ കൊള്ളപലിശ നൽകി ഒതുക്കേണ്ട അവസ്​ഥയാണ്​ വരിക. അതു കൊണ്ട്​ നമുക്ക്​ തീരുമാനിക്കാം എന്തു വന്നാലൂം കടം വാങ്ങില്ല.

10. പലിശ, ഇ.എം.ഐ അടവ്​ കിറു കൃത്യം
വായ്​പക്ക്​ പലിശ കൊടുക്കാം. എന്നാൽ​ പലിശക്കും പലിശ കൊടുക്കുന്നതോ. ഇ.എം.ഐയും ക്രെഡിറ്റ്​ കാർഡ്​ സർവിസുമെല്ലാം അങ്ങനെതന്നെ. ഇ.എം.ഐയും ക്രെഡിറ്റ്​ കാർഡ്​ ബില്ലുമെല്ലാം കൃത്യസമയത്ത്​ അടച്ചില്ലെങ്കിൽ പണം ചോരുന്നതിന്​ നിശ്ചയമുണ്ടാകില്ല. കൃത്യ സമയത്ത്​ അടച്ചില്ലെങ്കിൽ ഇവയുടെ പലിശ നിരക്ക്​ കൈവിട്ടുപോകും. കൃത്യസമയത്ത്​ അടച്ചാൽ മുതലിന്​ മാത്രം പലിശ നൽകിയാൽ മതിയാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:financemalayalam newsLifestyle NewslockdownFinancial diet
News Summary - Financial Diet -Business news
Next Story