ഇന്ധന വിലവർധന; കേന്ദ്രത്തെ കുറ്റപ്പെടുത്തി റിസർവ് ബാങ്ക് ഗവർണർ
text_fieldsമുംബൈ: ഇന്ധന വിലവർധനയിൽ കേന്ദ്ര സർക്കാറിനെ കുറ്റപ്പെടുത്തി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. അടിക്കടിയുള്ള ഇന്ധന വിലവർധന ആശങ്കപ്പെടുത്തുന്നതാണെന്നും കേന്ദ്ര സർക്കാറാണ് അതിൽ നടപടിയെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സാധാരണ പൗരൻമാരെ വേദനിപ്പിക്കുന്ന വിഷയത്തിൽ സർക്കാറാണ് അടിയന്തര തീരുമാനം കൈക്കൊള്ളേണ്ടത്. ഇന്ധന വില മൂന്ന് അക്കത്തിൽ എത്തിനിൽക്കുന്നത് ശരിക്കും ആശങ്കപ്പെടുത്തുന്നതാണ്.
നേരത്തേയും സമാന പരാമർശവുമായി ആർ.ബി.െഎ ഗവർണർ രംഗത്തെത്തിയിരുന്നു. ആഗോള തലത്തിൽ ക്രൂഡ് ഒായിലിന് വില വർധിച്ചപ്പോൾ കേന്ദ്ര സർക്കാർ ഇന്ധന നികുതിയും സെസും കൂട്ടിയിരുന്നു. ഇതിലൂടെ വൻ വരുമാനം നേടാനായി.
എന്നാൽ, ക്രൂഡ് ഒായിൽ വില കുറഞ്ഞപ്പോൾ നികുതിയിൽ മാറ്റം വരുത്താൻ സർക്കാർ തയ്യാറായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിസർവ് ബാങ്ക് സമയാസമയങ്ങളിൽ അതിെൻറ നിർദേശങ്ങളും ആശങ്കകളും കേന്ദ്ര സർക്കാറിനെ അറിയിക്കാറുണ്ട്. ഇന്ധന വില വർധനയിലും അതറിയിച്ചിട്ടുണ്ട്. നടപടി എടുക്കേണ്ടത് സർക്കാറാണ് -ശക്തി കാന്ത ദാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.