കേരള ബാങ്കിന് അനുമതി; കേരളപ്പിറവി ദിനത്തിൽ യാഥാർഥ്യമാകും
text_fieldsതിരുവനന്തപുരം: കേരള ബാങ്ക് രൂപവത്കരണത്തിന് റിസർവ് ബാങ്കിെൻറ അന്തിമ അനുമതി. 13 ജില്ല സഹകരണ ബാങ്കുകളെ കേരള സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ചാണ് പുതിയ ബാങ്ക് രൂപവത്കരണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ലയന പ്രമേയം നിരാകരിച്ച മലപ്പുറം ജില്ല സഹകരണ ബാങ്ക് ഒഴികെയുള്ള ബാങ്കുകളാണ് കേരള ബാങ്കിെൻറ ഭാഗമാകുക. കേരള ബാങ്ക് രൂപവത്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സഹകരണ നിയമത്തിൽ കൊണ്ടുവന്ന 14- എ വകുപ്പുമായി ബന്ധപ്പെട്ട കേസുകളിൽ ഹൈകോടതി വിധിക്ക് വിധേയമായാണ് ലയനം നടപ്പാക്കേണ്ടത്.
ആറ് വ്യവസ്ഥകളോടെയാണ് കേരള ബാങ്ക് രൂപവത്കരണത്തിന് റിസർവ് ബാങ്ക് അന്തിമ അനുമതി നൽകിയത്. 2018 മാർച്ച് 31െൻറ നബാർഡിെൻറ കണക്ക് പ്രകാരം ലയിപ്പിച്ച് രൂപവത്കരിക്കുന്ന ബാങ്കിന് ഒമ്പത് ശതമാനം മൂലധന പര്യാപ്തത ആർജിക്കണമെങ്കിൽ 97.92 കോടി രൂപയുടെ കുറവുണ്ട്. ലയനത്തിന് മുമ്പ് ഇൗ തുക സംസ്ഥാന സർക്കാർ നൽകണം. ഒമ്പത് ശതമാനം മൂലധന പര്യാപ്തത തുടർന്നും സംസ്ഥാന സർക്കാർ ഉറപ്പുവരുത്തണം. ജില്ല സഹകരണ ബാങ്കുകളുടെ മൊത്ത ആസ്തിയുടെ അടിസ്ഥാനത്തിൽ ലയനശേഷമുള്ള ബാങ്കിൽ അംഗസംഘങ്ങളുടെ ഒാഹരി മൂലധനം അനുവദിച്ചുനൽകണം. ഇതിനായി സംസ്ഥാന സഹകരണ ബാങ്ക് ട്രാൻസ്ഫർ പ്രൈസ് വ്യവസ്ഥ രൂപപ്പെടുത്തണം.
വോട്ടവകാശം ഇല്ലാതെ വായ്പേതര സംഘങ്ങളുടെ ഒരു പ്രതിനിധിയെ റൊേട്ടഷൻ അടിസ്ഥാനത്തിൽ പുതിയ ബാങ്കിെൻറ ഭരണസമിതിയിൽ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തണം. പുതിയ ബാങ്കിെൻറ ബോർഡ് ഒാഫ് മാനേജ്മെൻറ് ഘടന, അധികാരങ്ങൾ എന്നിവ അർബൻ കോഒാപറേറ്റിവ് ബാങ്കുകൾക്ക് സമാനമായ മാർഗനിർദേശമനുസരിച്ചായിരിക്കണം. ലയനശേഷം റിസർവ് ബാങ്കിെൻറ തത്ത്വത്തിലുള്ള അംഗീകാരത്തിൽ നിഷ്കർഷിച്ചിട്ടുള്ള വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുമുണ്ട്.
യനശേഷം എല്ലാ ജില്ല ബാങ്കുകളിലെയും ഉപഭോക്താക്കൾക്ക് സേവനം നൽകാൻ കഴിയുന്ന സോഫ്റ്റ്വെയർ കെ.എസ്.സി.ബിക്ക് ഉണ്ടാകണമെന്നതാണ് നേരത്തേ ലഭിച്ച തത്ത്വത്തിലുള്ള അംഗീകാരത്തിലെ ഒരു വ്യവസ്ഥ. കെ.എസ്.സി.ബിയുടെ സി.ഇ.ഒ നിയമനം ‘ഫിറ്റ് ആൻഡ് പ്രോപ്പർ’ മാനദണ്ഡങ്ങൾ പാലിച്ചാകണം. ഭരണസമിതിയിൽ ചുരുങ്ങിയത് രണ്ട് പ്രഫഷനൽസ് ഉണ്ടാകണം. ലയനശേഷം കെ.എസ്.സി.ബിയുടെ റിസർവ് ബാങ്ക് ൈലസൻസ് തുടരും. ജില്ല ബാങ്കുകളുടെ നിലവിലെ ബ്രാഞ്ചുകൾ കെ.എസ്.സി.ബി ബ്രാഞ്ചുകളാകും. തുടർന്ന്, കെ.എസ്.സി.ബിയുടെ ഇൗ ബ്രാഞ്ചുകളുടെ ലൈസൻസിനായി റിസർവ് ബാങ്കിന് അപേക്ഷ നൽകണം. റിസർവ് ബാങ്കിെൻറ മുൻകൂർ അനുമതിയോടെ മാത്രമേ ബ്രാഞ്ചുകൾ മാറ്റി സ്ഥാപിക്കാവൂ. റിസർവ് ബാങ്ക് ഇപ്പോൾ നൽകിയ അന്തിമ അനുമതിക്ക് 2020 മാർച്ച് 31 വരെ പ്രാബല്യം ഉണ്ടായിരിക്കും. അതിനുശേഷം തൽസ്ഥിതി സംബന്ധിച്ച് നബാർഡിലൂടെ റിസർവ് ബാങ്കിന് റിപ്പോർട്ട് സമർപ്പിക്കണം.
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.