Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightഎച്ച്​.ഡി.എഫ്​.സി...

എച്ച്​.ഡി.എഫ്​.സി ബാങ്കിന്​ ആശ്വാസം; നിർണായക തീരുമാനവുമായി ആർ.ബി.ഐ

text_fields
bookmark_border
എച്ച്​.ഡി.എഫ്​.സി ബാങ്കിന്​ ആശ്വാസം; നിർണായക തീരുമാനവുമായി ആർ.ബി.ഐ
cancel

ന്യൂഡൽഹി: പുതിയ ക്രെഡിറ്റ്​ കാർഡുകൾ നൽകുന്നത്​ എച്ച്​.ഡി.എഫ്​.സി ബാങ്കിന്​ ഏർപ്പെടുത്തിയ വിലക്ക്​ നീക്കി ആർ.ബി.ഐ. ഇനി മുതൽ എച്ച്​.ഡി.എഫ്​.സി ബാങ്കിന്​ ക്രെഡിറ്റ്​ കാർഡുകൾ നൽകാമെന്നും ആർ.ബി.ഐ കൂട്ടിച്ചേർത്തു. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്​.ഡി.എഫ്​.സിക്ക്​ ആശ്വാസം പകരുന്നതാണ്​ തീരുമാനം.

കഴിഞ്ഞ ഡിസംബറിലാണ്​ എച്ച്​.ഡി.എഫ്​.സിക്ക്​ ക്രെഡിറ്റ്​ കാർഡുകൾ നൽകുന്നതിൽ വിലക്ക്​ വന്നത്​. പുതിയ ഡിജിറ്റൽ ബാങ്കിങ്​ പ്ലാറ്റ്​ഫോമായ ഡിജിറ്റൽ 2.0ക്കായിരുന്നു ആദ്യം വിലക്ക് ഏർപ്പെടുത്തിയത്​​. എച്ച്​.ഡി.എഫ്​.സി ബാങ്കിന്‍റെ മൊബൈൽ, ഇന്‍റർനെറ്റ്​ ബാങ്കിങ്​ പ്ലാറ്റ്​ഫോമുകളിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നായിരുന്നു നിയന്ത്രണം​.

കമ്പനിയുടെ വിവരസാ​ങ്കേതിക വിഭാഗത്തിൽ തേർഡ്​ പാർട്ടി ഓഡിറ്റ്​ നടത്താനും ആർ.ബി.ഐ നിർദേശിച്ചിരുന്നു. അതിന്​ ശേഷം ഇതിന്‍റെ റിപ്പോർട്ട്​ കേന്ദ്രബാങ്കിന്​ നൽകാനും നിർദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം ഓഹരി വിപണിക്ക്​ മുമ്പാകെ ഈ റിപ്പോർട്ട്​ ആർ.ബി.ഐക്ക്​ നൽകിയെന്ന്​ എച്ച്​.ഡി.എഫ്​.സി അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HDFC Bank
News Summary - HDFC Bank Can Offer New Credit Cards as RBI Lifts Ban; Prepares for a Mega Come Back
Next Story