ഡിജിറ്റൽ ഇടപാട്: എച്ച്.ഡി.എഫ്.സി 6,100 തൊഴിലാളികളെ ഒഴിവാക്കുന്നു
text_fieldsമുംബൈ: ഡിജിറ്റൽ ഇടപാടുകൾ പ്രോൽസാഹിപ്പിക്കുന്നതിെൻറ ഭാഗമായി രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്ക് 6,100 തൊഴിലാളികളെ ഒഴിവാക്കുന്നു. ആകെ തൊഴിലാളികളുടെ എണ്ണത്തിൽ 7 ശതമാനത്തിെൻറ കുറവാണ് വരുത്തുക. 2016 ഡിസംബർ മാസത്തിൽ 90,421 ജീവനക്കാരാണ് എച്ച്.ഡി.എഫ്.സി ബാങ്കിന് ആകെ ഉണ്ടായിരുന്നത്. ഇത് 84,325 ആയി കുറക്കാനാണ് ബാങ്ക് തീരുമാനം.
ഡിജിറ്റൽ ഇടപാടുകളിൽ വൻ വർധനയുണ്ടായ സാഹചര്യത്തിൽ ഇനി കൂടുതൽ തൊഴിലാളികളെ നിലനിർത്തേണ്ട നിലപാടിലാണ് ബാങ്ക്. എച്ച്.ഡി.എഫ്.സിയുടെ ഡെപ്യൂട്ടി ജനറൽ മാനേജറും ഇക്കാര്യം സ്ഥിരീകരിച്ചു.
മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിെൻറ നാലാം പാദത്തിൽ എച്ച്.ഡി.എഫ്.സിയുടെ ലാഭത്തിൽ വർധനവ് ഉണ്ടായിരുന്നു. 18 ശതമാനത്തോളം വർധനയാണ് ആകെ ലാഭത്തിൽ ഉണ്ടായത്. ഡിജിറ്റൽ ഇടപാടുകളുടെ ഭാഗമായി കൂടുതൽ ബാങ്കുകൾ തൊഴിലുകൾ വെട്ടികുറച്ചാൽ അത് സമ്പദ്വ്യവസ്ഥയെയും തൊഴിലാളികളെയും പ്രതികൂലമായി ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.