3.2 മില്യൺ ഡെബിറ്റ് കാർഡുകളുടെ വിവരങ്ങൾ ചോർന്നെന്ന് ഹിറ്റാച്ചി
text_fieldsമുംബൈ: 2016ൽ എകദേശം 3.2 മില്യൺ എ.ടി.എം കാർഡുകളിലെ വിവരങ്ങൾ ചോർന്നെന്ന് ഹിറ്റാച്ചിയുടെ ഒാഡിറ്റ് റിപ്പോർട്ട്. എ.ടി.എമ്മുകളുടെ പേയ്മെൻറ് സർവീസ് നിർവഹിക്കുന്ന പ്രമുഖ കമ്പനിയാണ് ഹിറ്റാച്ചി. ഹിറ്റാച്ചിയുടെ പേയ്മെൻറ് സർവീസ് സിസ്റ്റത്തിൽ മാൽവെയർ ആക്രമണം ഉണ്ടായതായും ഇതാണ് വിവരങ്ങൾ ചോരാൻ കാരണമെന്നും റിപ്പോർട്ടിലുണ്ട്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ െഡബിറ്റ് കാർഡുകൾ ഉപയോഗിച്ച് നടന്ന തട്ടിപ്പ് വാർത്തകളിലിടം പിടിച്ച സംഭവമായിരുന്നു. നാഷണൽ പേയ്മെൻറ് കോർപ്പറേഷൻ ഉൾപ്പടെയുള്ള എജൻസികൾ ഇതിനെ കുറിച്ച് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അന്നു തന്നെ ഹിറ്റാച്ചിയുടെ പേയ്മെൻറ് സർവീസിൽ നിന്നാണ് എ.ടി.എം കാർഡുകളിലെ വിവരങ്ങൾ ചോർന്നതെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു.
തങ്ങളുടെ സിസ്റ്റത്തിൽ കഴിഞ്ഞ വർഷം ഒക്ടോബർ മാസത്തിൽ സുരക്ഷ വീഴ്ച ഉണ്ടായി. ഉടൻ തന്നെ ഇക്കാര്യം റിസർവ് ബാങ്കിനെയും നാഷണൽ പേയ്മെൻറ് കോർപ്പറേഷനെയും അറിയിച്ചിരുന്നു. ബാങ്കുകളോട് വ്യക്തിക്കളുടെ അക്കൗണ്ടുകൾ സുരക്ഷിതമാക്കാനുള്ള നടപടികൾ എടുക്കാൻ നിർദ്ദേശിച്ചിരുന്നതായും ഹിറ്റാച്ചി പേയ്മെൻറ് സർവീസ് മാനേജിങ് ഡയറക്ടർ ലോണി ആൻറണി പറഞ്ഞു. മാൽവെയറിെൻറ പ്രവർത്തനം കണ്ടെത്താൻ സാധിച്ചില്ലെന്നും എത്രത്തോളം ഡാറ്റ നഷ്ടപ്പെട്ടുവെന്ന് മനസിലാക്കാൻ സാധിച്ചിട്ടില്ലെന്നും ഹിറ്റാച്ചി പുറത്ത് വിട്ട റിപ്പോർട്ടിലുണ്ട്. നൂതനമായ ടെക്നോളജിയാണ് നെറ്റ്വർക്കിൽ കടന്നുകൂടാൻ ഹാക്കർമാർ ഉപയോഗിച്ചതെന്നും കമ്പനി പറഞ്ഞു.
2.6 മില്യൺ വിസ ഡെബിറ്റ് കാർഡുകളിലും 6,00000 ലക്ഷം റൂപേ കാർഡുകളിലെ വിവരങ്ങൾ ഇത്തരത്തിൽ ചോർന്നുവെന്നാണ് കണക്കാക്കുന്നത്. െഎ.സി.െഎ.സി.െഎ, എസ്.ബി.െഎ, യെസ് , എച്ച്.ഡി.എഫ്.സി എന്നീ ബാങ്കുകളുടെ വിവരങ്ങളാണ് കൂടുതൽ ചോർന്നതെന്നാണ് സൂചന. ചൈന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് തങ്ങളുടെ എ.ടി.എം കാർഡുകൾ ഉപയോഗിച്ച് പണം പിൻവലിച്ചുവെന്ന് ഉപഭോക്താകൾ പരാതിയുമായി എത്തിയതോടെയാണ് തട്ടിപ്പ് വാർത്തകളിലിടം പിടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.