ഭവന പദ്ധതി: വായ്പ പുതുക്കാം
text_fieldsന്യൂഡൽഹി: ഭവനനിർമാണ മേഖലയിലെ സ്തംഭനാവസ്ഥ നീക്കുന്നതിന് കഴിഞ്ഞ ദിവസം പ്രഖ്യാ പിച്ച പ്രത്യേക പാക്കേജിെൻറ അടിസ്ഥാനത്തിൽ, വീടു വാങ്ങുന്നവർക്ക് നിലവിലെ വായ്പ പുതുക്കാനും അധിക വായ്പക്കും ബാങ്കുകളെ സമീപിക്കാമെന്ന് കേന്ദ്രസർക്കാർ. 25,000 കോടിയുടെ ബദൽ നിക്ഷേപനിധിയാണ് കഴിഞ്ഞദിവസം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചത്. അതേക്കുറിച്ച് വിശദീകരിക്കുന്ന കുറിപ്പിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് 1508 ഫ്ലാറ്റ് സമുച്ചയപദ്ധതികൾ പണഞെരുക്കം മൂലം പാതിവഴിയിൽ മുടങ്ങിയതിനാൽ ഫ്ലാറ്റ് വാങ്ങാനുദ്ദേശിച്ച 4.58 ലക്ഷംപേർ പ്രതിസന്ധിയിലാണെന്നാണ് ഔദ്യോഗിക കണക്ക്. നിർമാണപുരോഗതി വിലയിരുത്തി സാമ്പത്തിക സഹായ ക്രമീകരണം ഒരുക്കാൻ എസ്.ബി.ഐ കാപ് വെഞ്ചേഴ്സ് ലിമിറ്റഡിനാണ് മേൽനോട്ട ചുമതല നൽകിയിട്ടുള്ളത്. ഹൈകോടതിയിലും സുപ്രീംകോടതിയിലും കേസുള്ള ഭവന പദ്ധതികളുടെ കാര്യത്തിൽ ധനസഹായം ലഭ്യമാകില്ലെന്ന് ധനമന്ത്രാലയം വിശദീകരിച്ചു.
പ്രധാനമായും ഡൽഹി, മുംബൈ തുടങ്ങി പ്രമുഖ നഗരങ്ങളിലെ റിയൽ എസ്റ്റേറ്റ് പദ്ധതികൾക്കാണ് പുതിയ ധനസഹായ പ്രഖ്യാപനം ഉപകരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.