വാട്സാപ്പ് ബാങ്കിങ്ങുമായി എസ്.ബി.ഐ; എങ്ങനെ ഉപയോഗിക്കാം
text_fieldsഉപയോക്താകൾക്കായി വാട്സാപ്പ് അടിസ്ഥാനമാക്കിയുള്ള ബാങ്കിങ് സേവനം അവതരിപ്പിച്ച് എസ്.ബി.ഐ. അക്കൗണ്ട് ബാലൻസ് ചെക്ക് ചെയ്യാനും മിനി സ്റ്റേറ്റ്മെന്റ് കാണാനും എസ്.ബി.ഐയുടെ പുതിയ സേവനം ഉപയോഗപ്പെടുത്താം.
സേവനം രജിസ്റ്റർ ചെയ്യാനായി മൊബൈൽ നമ്പറിൽ നിന്ന് 7208933148 നമ്പറിലേക്ക് WAREG എന്ന മെസേജ് അയക്കണം. വാട്സാപ്പ് ബാങ്കിങ് രജിസ്റ്റർ ചെയ്താൽ 90226 90226 എന്ന നമ്പറിൽ നിന്നും വാട്സാപ്പിലേക്ക് സന്ദേശം ലഭിക്കും.
തുടർന്ന് ഈ നമ്പറിലേക്ക് ഹായ് എസ്.ബി.ഐ എന്ന സന്ദേശം നൽകിയാൽ അക്കൗണ്ട് ബാലൻസ് അറിയാനും മിനിസ്റ്റേറ്റ്മെന്റ് അറിയാനും സേവനം റദ്ദാക്കാനും സാധിക്കും. ഈ സേവനങ്ങൾ ലഭ്യമാകുന്നതിനായി ഒന്ന്, രണ്ട്, മൂന്ന് അക്കങ്ങൾ യഥാക്രമം ഓരോ സേവനത്തിനുമായി ടൈപ്പ് ചെയ്ത് അയച്ചാൽ മതിയാകും. നേരത്തെ ക്രെഡിറ്റ് കാർഡിനായും എസ്.ബി.ഐ ഇത്തരം സേവനം അവതരിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.