Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_right​െഎ.സി.​െഎ.സി.​െഎ...

​െഎ.സി.​െഎ.സി.​െഎ ബാങ്ക്​ ഭവനവായ്​പ പലിശ നിരക്ക്​ കുറച്ചു

text_fields
bookmark_border
​െഎ.സി.​െഎ.സി.​െഎ ബാങ്ക്​ ഭവനവായ്​പ പലിശ നിരക്ക്​ കുറച്ചു
cancel

മുംബൈ: സേറ്റ്​ ബാങ്ക്​ ഭവന വായ്​പ പലിശ നിരക്ക്​ കുറച്ചതിനു പിന്നാലെ രാജ്യത്തെ മറ്റു പ്രധാന
സ്വകാര്യബാങ്കുകളും പലിശനിരക്ക്​ കുറച്ചുകൊണ്ട്​ രംഗത്തെത്തി. രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളായ ​െഎ.സി.​െഎ.സി.​െഎ, എച്ച്​.ഡി.എഫ്​.സി എന്നിവരാണ്​ പലിശ നിരക്ക്​ ക​ുറച്ചത്​. ​െഎ.സി.​െഎ.സി.​െഎ ബാങ്ക്​ ഭവന വായ്​പക്കുള്ള പലിശ നിരക്ക്​ 0.10 ശതമാനം ക​​ുറച്ച്​ 8.95 ശതമാനമാക്കി

ബുധനാഴ്​ചയാണ്​ രാജ്യത്തെ എറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്​.ബി.​െഎ പലിശ നിരക്ക്​ 0.15 ശതമാനം കുറച്ച്​ 9.15 ശതമാനമാക്കിയത്​. പലിശ നിരക്കിലെ കുറവ്​ ഡിസംബർ 31 വരെ ലഭ്യമാകുമെന്നും എസ്​.ബി.​െഎ അറിയിച്ചിരുന്നു. ലോണെടുക്കുന്ന സ്​ത്രീകൾക്ക്​ 9.10 ശതമാനം മുതൽ 9.25 ശതമാനം വരെയാണ്​ പലിശ നിരക്ക്​. മറ്റുള്ളവർക്ക്​ 9.15 മുതൽ 9.30 വരെയുളള നിരക്കിലാണ്​ ലഭ്യമാവുക. ​  50 ലക്ഷം രൂപ 30 വർഷം കാലയളവിൽ ലോണെടുക്കുന്ന ഒരാൾക്ക്​ 532 രുപയോളമാണ്​ ഇ.എം.​െഎയായി അടക്കേണ്ടി വരിക.

എസ്​.ബി.​െഎ പലിശ നിരക്ക്​ കുറച്ചത്​ മറ്റു ബാങ്കുകളെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതാണ്​ ഇപ്പോൾ രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകൾ പലിശ നിരക്കുകൾ കുറക്കാൻ കാരണം.

 
 

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sbiicicihdfc
News Summary - ICICI Bank and others likely to cut home loan rates today by up to 0.20%
Next Story