വീഡിയോകോൺ വായ്പ: അനുമതി നൽകിയത് ചന്ദ കോച്ചാറെന്ന് വെളിപ്പെടുത്തൽ
text_fieldsന്യൂഡൽഹി: െഎ.സി.െഎ.സി.െഎ ബാങ്കിെൻറ വിവാദമായ വിഡിയോകോണിന് വായ്പ നൽകാനുള്ള തീരുമാനത്തിന് പിന്നിൽ സി.ഇ.ഒ ചന്ദ കോച്ചാറാണെന്ന് വെളിപ്പെടുത്തൽ. ബാങ്ക് ചെയർമാൻ എം.കെ ശർമ്മയാണ് ഇതുസംബന്ധിച്ച നിർണായക വെളിപ്പെടുത്തൽ നടത്തിയത്. അതേ സമയം, ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് കൂടുതൽ പ്രതികരണങ്ങൾ നടത്താൻ അദ്ദേഹം തയാറായില്ല.
വീഡിയോകോണിന് വായ്പ അനുവദിച്ചതിൽ തനിക്ക് പ്രത്യേക താൽപര്യങ്ങളില്ലെന്നായിരുന്നു സി.ഇ.ഒ വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നത്. പൊതുമേഖല ബാങ്കുകളിലെ വായ്പ തട്ടിപ്പിന് പിന്നാലെയാണ് െഎ.സി.െഎ.സി.െഎ ബാങ്കിലും ക്രമക്കേട് നടന്നത്. തട്ടിപ്പിൽ െഎ.സി.െഎ.സി.െഎ ബാങ്ക് സി.ഇ.ഒ ചന്ദ കോച്ചാറിന് പങ്കുണ്ടെന്ന് ആേരാപണമുയർന്നിരുന്നു.
െഎ.സി.െഎ.സി.െഎ ബാങ്ക് മേധാവി ചന്ദ കൊച്ചാറിെൻറ ഭർത്താവ് ദീപക് കൊച്ചാറും വായ്പ ലഭിച്ച വീഡിയോകോൺ കമ്പനിയുടെ വേണുഗോപാൽ ധൂതും ചേർന്ന് പുതിയ കമ്പനി നിർമിക്കുകയും ഒാഹരികൾ കൈമാറുകയും വായ്പ ഇടപാടുകൾ നടത്തുകയും ചെയ്തുവെന്നാണ് ഇന്ത്യൻ എക്സ്പ്രസ് പത്രം കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.