ഐ.സി.ഐ.സി.ഐ ബാങ്കിെൻറ സെർവറിൽ തകരാറ്; ഇടപാടുകൾ തടസപ്പെട്ടു
text_fieldsമുംബൈ: രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ ബാങ്കിെൻറ സെർവർ തകരാറിനെ തുടർന്ന് സേവനങ്ങൾ തടസപ്പെട്ടു. നെറ്റ്ബാങ്കിങ്, ഡെബിറ്റ് കാർഡ്, യു.പി.ഐ ഇടപാടുകളാണ് തടസപ്പെട്ടത്. നിരവധി ഉപയോക്താക്കൾ പരാതിയുമായി രംഗത്തെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ബാങ്കിെൻറ നെറ്റ്ബാങ്കിങ് സേവനം ഉപയോഗിക്കുന്ന പലർക്കും ബുദ്ധിമുട്ടുകൾ നേരിട്ടു. ചിലർക്ക് ഒ.ടി.പി പോലും ലഭിക്കാത്ത സാഹചര്യമുണ്ടായി. ഉത്സവകാല സെയിലിെൻറ ഭാഗമായി ഇ-കോമേഴ്സ് സൈറ്റുകളിൽ ആളുകൾ കൂട്ടത്തോടെ സാധനങ്ങൾ വാങ്ങാനായി ശ്രമിക്കുകയും ഇതിന് പണം നൽകാനായി ഐ.സി.ഐ.സി.ഐ ബാങ്കിെൻറ പേയ്മെൻറ് സംവിധാനം ഉപയോഗിക്കുകയും ചെയ്തതാണ് പ്രശ്നത്തിന് കാരണമെന്ന് റിപ്പോർട്ടുകളുണ്ട്.
എന്നാൽ, സെർവർ തടസത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ ബാങ്ക് തയാറായിട്ടില്ല. രാവിലെയോടെ തന്നെ സെർവറിൽ പ്രശ്നങ്ങൾ കണ്ട് തുടങ്ങിയെങ്കിലും ഉച്ചക്ക് ഒന്നരയോടെയാണ് ഗുരുതരമായത്. തുടർന്ന് ബാങ്കിെൻറ വെബ്സൈറ്റിലും ട്വിറ്റർ പേജിലും പരാതി പ്രവാഹമായിരുന്നു. അതേസമയം, വ്യാഴാഴ്ച മുതൽ തന്നെ സെർവറിന് തകരാറുണ്ടായിരുന്നുവെന്നും ബാങ്ക് ഇത് പരിഹരിച്ചില്ലെന്നും ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.