അബദ്ധത്തിൽ അക്കൗണ്ട് മാറി പണമയച്ചാൽ എന്തു ചെയ്യും...? വഴിയുണ്ട്..!
text_fieldsനെറ്റ് ബാങ്കിങ്ങും ഗൂഗ്ൾ പേ, ഫോൺപേ പോലുള്ള യു.പി.െഎ ആപ്പുകളും മൊബൈൽ വാലറ്റുകളും സജീവമായതോടെ പണം കൈമാറ്റം ഇക്കാലത്ത് ഏറെ എളുപ്പമാണ്. ബാങ്കിൽ പോയി ഫോം ഫില്ല് ചെയ്തുള്ള പഴഞ്ചൻ രീതിക്ക് പകരമായി ഒറ്റ ക്ലിക്കിൽ സെക്കൻറുകൾ കൊണ്ട് പതിനായിരങ്ങൾ ട്രാൻസ്ഫർ ചെയ്യാൻ അനുവദിക്കുന്ന ആപ്പുകളെ ആശ്രയിക്കുകയാണ് ആളുകൾ. ബാങ്കിംഗ് സൗകര്യങ്ങൾ എളുപ്പമാക്കുന്നതിന് പുതിയ സാങ്കേതികവിദ്യകൾ ഒരുപാടുണ്ടെങ്കിലും അതിന് ആനുപാതികമായി ചില അപകടങ്ങളും അബദ്ധങ്ങളും ഉപയോക്താക്കളെ കാത്തിരിക്കുന്നുണ്ട്.
അതിൽ പ്രധാനപ്പെട്ട ഒന്നാണ് അബദ്ധവശാൽ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണം അയക്കൽ. യു.പി.െഎ ആപ്പുകളിൽ നമ്പർ മാറിയും ബാങ്കിങ് ആപ്പുകളിൽ അക്കൗണ്ട് നമ്പർ മാറിയുമൊക്കെ പണമയച്ചുപോയവർ ഒരുപാടുണ്ടാകും. അത്തരം സാഹചര്യങ്ങളിൽ പോയ പണം ഒരിക്കലും തിരിച്ചുകിട്ടില്ല എന്ന് കരുതി വിഷമിച്ചിരിക്കലായിരിക്കും പലരും. എന്നൽ, അബദ്ധവശാൽ നിങ്ങളുടെ പണം മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തുപോയിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് അത് തിരികെ ലഭിക്കും.... അതിനുള്ള വഴിയാണ് ഇനി പറയാൻ പോകുന്നത്.
സമയം പാഴാക്കാതെ ബാങ്കിനെ വിളിക്കുക
നിങ്ങൾ അബദ്ധത്തിൽ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്തിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാൽ, ഉടൻ തന്നെ നിങ്ങളുടെ ബാങ്കിനെ അറിയിക്കുക. കസ്റ്റമർ കെയറിൽ വിളിച്ച് സംഭവിച്ച കാര്യങ്ങൾ മുഴുവൻ അവരോട് പറയുക. ബാങ്ക് നിങ്ങളോട് എല്ലാ വിവരങ്ങളും ഇ-മെയിലിലൂടെ ആവശ്യപ്പെടുകയാണെങ്കിൽ, നടത്തിയ ഇടപാടിെൻറ പൂർണ്ണ വിവരങ്ങൾ മെയിലായി അയച്ചുനൽകുക. ഇടപാടിെൻറ തീയതിയും സമയവും നിങ്ങളുടെ അക്കൗണ്ട് നമ്പറും അബദ്ധത്തിൽ പണം കൈമാറിയ അക്കൗണ്ടും അതിൽ കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട് എന്ന് ഉറപ്പാക്കുക.
അയച്ചത് നിങ്ങളുടെ അതേ ബ്രാഞ്ചിലുള്ള അക്കൗണ്ടിലാണെങ്കിൽ....
നിങ്ങൾ പണം കൈമാറിയ ബാങ്ക് അക്കൗണ്ട് നിലവിലില്ലെങ്കിൽ, പണം സ്വയമേവ തിരികെ അക്കൗണ്ടിൽ കയറും. എന്നാൽ അങ്ങനെയല്ലെങ്കിൽ, അബന്ധത്തിൽ സംഭവിച്ച ട്രാൻസാക്ഷനെ കുറിച്ച് മാനേജരെ അറിയിക്കാനായി നിങ്ങളുടെ ബാങ്കിനെ സമീപിക്കേണ്ടതുണ്ട്. അതോടെ, ബാങ്ക് ഗുണഭോക്താവിെൻറ വിശദാംശങ്ങൾ പരിശോധിക്കുകയും ആ വ്യക്തിക്ക് അതേ ബ്രാഞ്ചിൽ അക്കൗണ്ട് ഉണ്ടെങ്കിൽ, പണം തിരികെ നൽകാൻ അയാളോട് അഭ്യർത്ഥിക്കുകയും ചെയ്യും.
അയച്ചത് മറ്റൊരു ബാങ്ക് അക്കൗണ്ടിലാണെങ്കിൽ...
അബദ്ധത്തിൽ പണം കൈമാറിയിത് മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്കാണെങ്കിൽ, പണം തിരികെ ലഭിക്കാൻ കൂടുതൽ സമയം വേണ്ടിവന്നേക്കാം. ചിലപ്പോൾ ഇത്തരം കേസുകൾ തീർപ്പാക്കാൻ ബാങ്കുകൾക്ക് രണ്ട് മാസം വരെ വേണ്ടിവരാറുണ്ട്.
ഏത് ബാങ്കിെൻറ ശാഖയിലാണ് പണം കൈമാറിയതെന്ന് നിങ്ങളുടെ ബാങ്കിൽ നിന്ന് കണ്ടെത്താൻ സാധിക്കും. ആ ശാഖയുമായി ബന്ധപ്പെട്ടുകൊണ്ട് പണം തിരികെ നേടാനും നിങ്ങൾക്ക് ശ്രമിക്കാം. നിങ്ങൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, തെറ്റായി കൈമാറ്റം ചെയ്ത പണം ലഭിച്ച വ്യക്തിയുടെ ബാങ്കിനെ അറിയിക്കും. അങ്ങനെ ലഭിച്ച പണം തിരികെ നൽകാൻ ബാങ്ക് ആ വ്യക്തിയോട് അനുവാദം ചോദിക്കുകയും ചെയ്യും.
ബാങ്കുകൾക്ക് ആർ.ബി.െഎ നൽകിയ നിർദേശം
തെറ്റായി മറ്റേതെങ്കിലും അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഉടന്‍ തന്നെ ആവശ്യ നടപടികള്‍ കൈക്കൊള്ളാന്‍ ബാങ്കുകള്‍ക്ക് റിസർവ് ബാങ്കിെൻറ നിര്‍ദേശമുണ്ട്. നിങ്ങളുടെ ബാങ്കിനാണ് തെറ്റായി അയച്ചിരിക്കുന്ന പണം തിരികെ ലഭ്യമാക്കേണ്ടുന്ന മുഴുവന്‍ ഉത്തരവാദിത്വവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.