തെരഞ്ഞെടുപ്പുകൾ ഇന്ത്യയുടെ വളർച്ചയുടെ ഗതിവേഗത്തെ ബാധിക്കരുതെന്ന് െഎ.എം.എഫ്
text_fieldsവാഷിങ്ടൺ: തെരഞ്ഞെടുപ്പുകൾ ഇന്ത്യയുടെ വളർച്ചയുടെ ഗതിവേഗത്തെയും ഘടനപരമായ പരിഷ്കാരങ്ങളെയും ബാധിക്കരുതെന്ന് അന്താരാഷ്ട്ര നാണയ നിധി (െഎ.എം.എഫ്). അടുത്ത ഒരു വർഷത്തിനിടയിൽ രാജ്യത്തെ വിവിധ നിയമസഭകളിലേക്കും ലോക്സഭയിലേക്കും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് െഎ.എം.എഫിെൻറ പ്രസ്താവന.
നോട്ടുനിരോധനവും ജി.എസ്.ടി പരിഷ്കാരങ്ങളും വരുത്തിയ പരിക്കിൽനിന്ന് മോചിതമായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക രംഗം 2018-19 കാലയളവിൽ 7.4 ശതമാനം വളർച്ച രേഖപ്പെടുത്തിയേക്കുമെന്നും െഎ.എം.എഫിെൻറ ഏഷ്യാ പസിഫിക് വിഭാഗം ഡയറക്ടർ ചങ്യോങ് റീ പറഞ്ഞു. ജി.എസ്.ടി പരിഷ്കാരം ഇന്ത്യൻ നികുതി സംവിധാനത്തിലെ വലിയ പരിഷ്കരണമാണെന്ന് ഡെപ്യൂട്ടി ഡയറക്ടർ കെൻ കാങും പ്രതികരിച്ചു. ജി.എസ്.ടി ചരക്കു-സേവനങ്ങളുടെ ആഭ്യന്തരമായ ഒഴുക്കിനെ ശക്തിെപ്പടുത്തുകയും പൊതുവായ ദേശീയ വിപണി രൂപപ്പെടുത്തുകയും ജോലിയും വളർച്ചയും വേഗത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ ബിസിനസ് സാഹചര്യം മെച്ചപ്പെടുത്താൻ വരുംവർഷങ്ങളിൽ തൊഴിൽ വിപണി പരിഷ്കാരങ്ങൾ കൊണ്ടു വരണമെന്നും അദ്ദേഹം നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.