Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightഅഞ്ച്​ വർഷത്തിനുള്ളിൽ...

അഞ്ച്​ വർഷത്തിനുള്ളിൽ ഇന്ത്യ സിലിക്കൺവാലിയാകുമെന്ന്​ ലോകബാങ്ക്​

text_fields
bookmark_border
world-bank
cancel

ന്യൂഡൽഹി:  ആഗോള ​െഎ.ടി വ്യവസായ കേന്ദ്രമായ അമേരിക്കയിലെ സിലിക്കൺവാലിക്ക്​ സമാനമായി ഉയരാനുള്ള ശേഷി ഇന്ത്യക്കുണ്ടെന്ന്​ ലോകബാങ്ക്​. അടുത്ത അഞ്ച്​ വർഷത്തിനുള്ളിൽ സിലിക്കൺവാലിയെ പോലെ ​െഎ.ടി വ്യവസായത്തിൽ മുന്നേറാൻ രാജ്യത്തിന്​ കഴിയുമെന്നാണ്​ ലോകബാങ്ക് ഇന്ത്യയുടെ തലവൻ ജുനൈദ്​ കമാൽ അഹമ്മദി​​െൻറ അഭിപ്രായം. വികസ്വര രാജ്യങ്ങളിലെ വളർച്ചയെ കുറിച്ച്​ ലോകബാങ്ക്​ പുറത്തിറക്കിയ റിപ്പോർട്ടിലാണ്​ പുതിയ പരാമർശമുള്ളത്​.

സാ​േങ്കതികവിദ്യയിൽ മുന്നേറ്റമുണ്ടായാൽ താഴ്​ന്ന വരുമാനമുള്ള രാജ്യത്തിൽ നിന്ന്​ ഉയർന്ന വരുമാനമുള്ള രാജ്യമായി മുന്നേറാൻ ഇന്ത്യക്ക്​ സാധിക്കും. വികസ്വര രാജ്യങ്ങളിലെ പുതുമകൾ എന്ന വിഷയത്തിൽ റിപ്പോർട്ട്​ പ്രസിദ്ധീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു ലോകബാങ്ക്​ ഇന്ത്യ തലവൻ. 

കമ്പനിയുടെ വലിപ്പം, ശേഷി, നൂതന സാ​േങ്കതിക വിദ്യ എന്നിവ തമ്മിൽ വലിയ ബന്ധമുണ്ട്​. നൂതന സാ​േങ്കതിക വിദ്യ ഉണ്ടായാൽ മാത്രമേ എതൊരു കമ്പനിക്കും വളർച്ച കണ്ടെത്താൻ സാധിക്കു. വികസ്വര രാജ്യങ്ങളിൽ  നൂതന സാ​േങ്കതികവിദ്യ വികസിപ്പിക്കാനായി നിക്ഷേപം വരുന്നുണ്ട്​. ഭരണാധികാരികൾ ഇതിന്​ ​േപ്രാൽസാഹനം നൽകിയാൽ മതിയെന്ന​ും ലോകബാങ്ക്​ ഇന്ത്യ തലവൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world bankCEObankingmalayalam newsSillicon vally
News Summary - India can do a Silicon Valley in 5 years, innovation ecosystem needs a boost: World Bank-Businewss
Next Story