റുപെയുടെ സ്വീകാര്യത വർധിപ്പിക്കാൻ ഇന്ത്യ മറ്റ് രാജ്യങ്ങളുമായി ചർച്ച നടത്തുകയാണ് -നിർമല സീതാരാമൻ
text_fieldsവാഷിംങ്ടൺ: റുപെ(റുപെ ആൻഡ് പെമെന്‍റ്) യുടെ സ്വീകാര്യത വർധിപ്പിക്കാൻ മറ്റ് രാജ്യങ്ങളുമായി ഇന്ത്യ ചർച്ച നടത്തുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പ്രശസ്ത സാമ്പത്തിക വിദഗ്ധൻ ഈശ്വർ പ്രസാദുമായുള്ള ചർച്ചക്കിടയിലാണ് നിർമല സീതാരാമന്‍റെ പരാമർശം. നിലവിൽ സിംഗപൂരും യു.എ.ഇയും തങ്ങളുടെ രാജ്യത്ത് റുപെക്ക് അംഗീകാരം നൽകാൻ സന്നദ്ധത അറിയിച്ച് മുന്നോട്ട് വന്നിട്ടുണ്ടെന്നും ധനമന്ത്രി അറിയിച്ചു.
യു.പി.ഐ (യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റ്ർഫേസ്), ഭിം ആപ്, എൻ.സി.പി.ഐ എന്നിവ പ്രവർത്തിക്കുന്നത് രാജ്യത്തെ നിലവിലെ സംവിധാനങ്ങൾ അനുസരിച്ചാണെന്നും റുപെയുടെ സ്വീകാര്യത വർധിക്കുന്നത് മറ്റ് രാജ്യങ്ങളിലെ ഇന്ത്യക്കാർക്ക് ഗുണകരമാവുമെന്നും ധനമന്ത്രി പറഞ്ഞു. റുപെ കാർഡിന് സ്വീകാര്യത വർധിക്കുന്നതോടെ രൂപയുടെ വിനിമയ മൂല്യവും വർധിക്കും.
തദ്ദേശിയവും സുതാര്യവും ബഹുമുഖവുമായ പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കീഴിലുള്ള നാഷണൽ പെയ്മെന്‍റ് കോർപ്പറേഷൻ 2012 ൽ റുപെ കാർഡ് അവതരിപ്പിച്ചത്. ഇന്ത്യയിലെ പ്രധാന ബാങ്കുകളെല്ലാം റുപെ കാർഡുകൾ നൽകുന്നുണ്ട്. എ.ടി.എമ്മുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഇതുപയോഗിച്ച് ഇടപാടുകള്‍ നടത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.