പൊതുമേഖല ബാങ്കുകളുടെ ലാഭം മൂന്നിരട്ടിയായി -നിർമല സീതാരാമൻ
text_fieldsന്യൂഡൽഹി: സർക്കാറിന്റെ ഇടപെടലുകൾ കാരണം പൊതുമേഖല ബാങ്കുകളുടെ ലാഭം കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ മൂന്നിരട്ടിയായി, 1.04 ലക്ഷം കോടി രൂപയിലെത്തിയതായി ധനമന്ത്രി നിർമല സീതാരാമൻ. 2014 സാമ്പത്തിക വർഷത്തിൽ 36,370 കോടി രൂപയായിരുന്ന ലാഭമാണ് കുതിച്ചതെന്ന് പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് കോർപറേറ്റ് ഓഫിസ് ഉദ്ഘാടനച്ചടങ്ങിൽ ധനമന്ത്രി പറഞ്ഞു.
ബാങ്കുകൾ വിജയത്തിൽ ആഹ്ലാദിച്ചിരിക്കാതെ മികച്ച കോർപറേറ്റ് ഭരണസമ്പ്രദായങ്ങൾ പിന്തുടരണമെന്നും നിർമല അഭിപ്രായപ്പെട്ടു. സമ്പദ്വ്യവസ്ഥ ‘ഇരട്ട ബാലൻസ് ഷീറ്റു’കളുടെ പ്രശ്നം നേരിട്ട കാലമുണ്ടായിരുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. ഇപ്പോഴത് ‘ഇരട്ട ബാലൻസ് ഷീറ്റ് നേട്ട’ ത്തിലേക്ക് മാറി.
യു.പി.എ ഭരണകാലത്ത് യോഗ്യരല്ലാത്ത ഉപഭോക്താക്കൾക്കാണ് വായ്പ നൽകിയത്. ഇത് കിട്ടാക്കടം വർധിക്കാൻ കാരണമായി. ആനുകൂല്യങ്ങൾ ജനങ്ങളിലെത്തിക്കാൻ ബാങ്കുകൾ ശ്രദ്ധിക്കണമെന്നും ധനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.