കോവിഡ് ഫണ്ട് തട്ടിപ്പ്: ജീവനക്കാരെ പുറത്താക്കി ജെ.പി മോർഗൻ
text_fieldsവാഷിങ്ടൺ: കോവിഡ് ഫണ്ടിൽ തട്ടിപ്പ് നടത്തിയ സംഭവത്തിൽ നിരവധി ജീവനക്കാരെ പുറത്താക്കി അമേരിക്കൻ കമ്പനിയായ ജെ.പി മോർഗൻ. കോവിഡ് മൂലം പ്രതിസന്ധിയിലായ വ്യവസായ സ്ഥാപനങ്ങൾക്ക് സഹായം നൽകാനായി മാറ്റിവെച്ച ഫണ്ടിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
ഇക്കണോമിക് ഇഞ്ചുറി ഡിസാസ്റ്റർ വായ്പ ചില ജീവനക്കാർ അനധികൃതമായി സ്വന്തമാക്കിയെന്നാണ് ജെ.പി മോർഗൻെറ കണ്ടെത്തൽ. കോവിഡ് മൂലം പ്രതിസന്ധിയിലായ വ്യവസായങ്ങളെ സംരക്ഷിക്കാൻ കുറഞ്ഞ പലിശനിരക്കിൽ 10,000 ഡോളർ വരെ വായ്പ നൽകാനായി മാറ്റിവെച്ച തുകയിലാണ് തട്ടിപ്പ് നടത്തിയത്. സർക്കാർ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഈ വായ്പ അനധികൃതമായി ജെ.പി മോർഗനിലെ ചില ജീവനക്കാർ നൽകിയെന്നാണ് റിപ്പോർട്ട്. ഇതേ തുടർന്ന് ബാങ്കിൻെറ ചട്ടങ്ങൾ ലംഘിച്ചതിനാണ് ജെ.പി മോർഗൻ ജീവനക്കാരെ പുറത്താക്കിയത്. എന്നാൽ, വാർത്തകൾ ഇതുവരെ ബാങ്ക് സ്ഥിരീകരിച്ചിട്ടില്ല.
160,000 ജീവനക്കാരാണ് ജെ.പി മോർഗന് യു.എസിലുള്ളത്. കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്ക് സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തി 29 ബില്യൺ ഡോളറാണ് സ്ഥാപനം വായ്പയായി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.