കേരള ബാങ്ക്; ഇനി വഴിയേത്? ഒളിച്ചുകളി തുടർന്ന് റിസർവ് ബാങ്ക്
text_fieldsതൃശൂർ: ഇടതുമുന്നണി സർക്കാറിന്‍റെ അഭിമാന പദ്ധതിയായ കേരള ബാങ്ക് രൂപവത്കരണത്തിനുള്ള സാധ്യതയെക്കുറിച്ച് ബാ ങ്കിങ് രംഗത്ത് രണ്ടഭിപ്രായം. ജില്ല ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിക്കാനുള്ള തീരുമാനത്തോട് മലപ്പ ുറം ജില്ല ബാങ്ക് വീണ്ടും പൊതുയോഗം ചേർന്ന് ശക്തമായ വിയോജിപ്പ് തുടർന്ന സാഹചര്യത്തിൽ തൽക്കാലം കേരള ബാങ്ക ിനുള്ള സാധ്യത അടഞ്ഞെന്ന് ഒരു കൂട്ടർ പറയുേമ്പാൾ പദ്ധതിയുമായി മുന്നോട്ട് പോകാമെന്നാണ് മറ്റൊരു പക്ഷത്ത ിെൻറ വാദം. അതേസമയം, റിസർവ് ബാങ്ക് ഇക്കാര്യത്തിൽ നിലപാടെടുക്കാതെ ഒളിച്ചുകളി തുടരുകയാണ്.
പ്രാഥമികം, ജില ്ല, സംസ്ഥാനം എന്ന ത്രിതല സഹകരണ ബാങ്കിങ് സംവിധാനത്തിൽ ജില്ല ബാങ്കുകളെ സംസ്ഥാന ബാങ്കിൽ ലയിപ്പിച്ച് കേരള ബാങ്കാ യി പരിവർത്തനം ചെയ്യാനാണ് ശ്രമം. കേരളത്തിന് പുറമെ പഞ്ചാബിലും ജില്ല-സംസ്ഥാന ബാങ്ക് ലയന പ്രക്രിയ നടക്കുന്നുണ ്ട്. കേരളത്തിൽ എൽ.ഡി.എഫ് ആസൂത്രണം ചെയ്ത ഈ പദ്ധതി പക്ഷെ, യു.ഡി.എഫ് ശക്തമായി എതിർക്കുകയാണ്. സംസ്ഥാന ബാങ്കുമായുള്ള ലയനത്തിന് 14 ജില്ലാ ബാങ്കിെൻറയും പൊതുയോഗം ചേർന്ന് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ തീരുമാനമെടുക്കണം എന്നാണ് റിസർവ് ബാങ്ക് വ്യവസ്ഥ െവച്ചത്. എൽ.ഡി.എഫിന് ഭൂരിപക്ഷമുള്ള ജില്ല ബാങ്കുകളിൽ അത് സാധ്യമായപ്പോൾ മറ്റ് ചില ജില്ല ബാങ്കുകളിൽ മൂന്നിൽ രണ്ട് എന്നത് കേവല ഭൂരിപക്ഷം എന്ന് മാറ്റിയാണ് സർക്കാർ ഒരടി മുന്നോട്ടുവെച്ചത്. അപ്പോഴും യു.ഡി.എഫിന് മൃഗീയ ഭൂരിപക്ഷമുള്ള മലപ്പുറം ജില്ല ബാങ്ക് ൈകയെത്താ ദൂരത്താണ്.
ജില്ല-സംസ്ഥാന ബാങ്ക് സംയോജനത്തിനെതിരെ കോടതിയിൽ കേസുകൾ ഉണ്ടാകരുതെന്നാണ് റിസർവ് ബാങ്കിെൻറ വ്യവസ്ഥകളിൽ ഒന്ന്. തൃശൂർ, ഇടുക്കി ബാങ്കുകളിലെ മുൻ ഭരണസമിതി ഭാരവാഹികളും മലപ്പുറം ബാങ്ക് ഭാരവാഹികളും കേസുമായി ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണമെന്ന വ്യവസ്ഥയിൽ മാറ്റമില്ലെന്ന് റിസർവ് ബാങ്കിെൻറ അഭിഭാഷകൻ കോടതിയിൽ അറിയിച്ചിരുന്നു. ഇത് രേഖപ്പെടുത്തിയ കോടതി രേഖാമൂലം സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടതാണെങ്കിലും ഇതുവരെ അത് ചെയ്തിട്ടില്ല. ഈമാസം അഞ്ച് വെച്ചിരുന്ന കേസ് അടുത്തമാസം അഞ്ചിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിനിടെ, കേരള ബാങ്ക് രൂപവത്കരണ പ്രശ്നത്തിൽ നബാർഡ് ചെയർമാെൻറയും റിസർവ് ബാങ്ക് ഗവർണറുടെയും നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫിെൻറ സഹകരണ ജനാധിപത്യ വേദി കോടതിയെ സമീപിച്ചിട്ടുണ്ട്.
ജില്ല ബാങ്കുകളെ സംസ്ഥാന ബാങ്കിൽ ലയിപ്പിക്കുന്നത് ചെലവ് കുറക്കാനും സാങ്കേതിക സംവിധാനം മെച്ചപ്പെടുത്താനും നല്ലതാണെന്ന് അടുത്തിടെ നബാർഡ് ചെയർമാൻ ഹർഷ് കുമാർ ബൻവാല അടുത്തിടെ പറഞ്ഞിരുന്നു. കേരളത്തിലും പഞ്ചാബിലും ഇൗ ദിശയിൽ നടക്കുന്ന ശ്രമങ്ങൾ അദ്ദേഹം മാതൃകയായി ചൂണ്ടിക്കാട്ടുകയും ചെയ്തു. നബാർഡിെൻറ ഈ നിലപാട് കേരള ബാങ്ക് രൂപവത്കരണ ശ്രമത്തിന് പരോക്ഷമായി അനുകൂലമാണെന്ന വ്യാഖ്യാനമുണ്ട്.
2016 ചിങ്ങം ഒന്നിന് കേരള ബാങ്ക് നിലവിൽ വരുമെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. പിന്നീട് 2017 ജൂൺ ഒന്നിനെന്നും 2018 ജൂൺ ഒന്നിനെന്നും 2019 ഏപ്രിൽ ഒന്നിനെന്നും പുതിയ തീയതി പ്രഖ്യാപിച്ചു. ജില്ല ബാങ്ക് ഭരണസമിതികൾ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റമാരെ നിയമിച്ചിട്ട് രണ്ട് വർഷം കഴിഞ്ഞു. ആറ് മാസത്തേക്കും പിന്നീടൊരു ആറു മാസത്തേക്കും മാത്രമേ അഡ്മിനിസ്ട്രേറ്റർ ഭരണത്തിന് സഹകരണ നിയമം അനുവദിക്കുന്നുള്ളൂ എന്നതിനാൽ ഇപ്പോഴത്തെ നടപടി നിയമ വിരുദ്ധമാണെന്ന് തൃശൂർ ജില്ല ബാങ്കിെൻറ മുൻ പ്രസിഡൻറ് എം.കെ. അബ്ദുൾ സലാം ചൂണ്ടിക്കാട്ടുന്നു. സഹകരണ നിയമം ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയതിനാൽ ഇത് ഭരണഘടനാ വിരുദ്ധം കൂടിയാണ്.
കേരള ബാങ്കിനായി സോഫ്റ്റ്വെയറിന് ടെൻഡർ ക്ഷണിച്ചിരുന്നു. അപേക്ഷിച്ചതിൽ രണ്ട് സ്ഥാപനങ്ങളെ ഷോർട്ട്ലിസ്റ്റ് ചെയ്യുകയും അതിൽ, ഒമ്പത് ജില്ലാ ബാങ്കുകളിലെ സോഫ്റ്റ്വെയർ ദാതാവായ കമ്പനിയെ തീരുമാനിക്കുകയും ചെയ്തെങ്കിലും പിന്നീട് അത് റദ്ദാക്കി. ഇനി പുതിയ ടെൻഡർ വിളിക്കണം. വായ്പ, നിക്ഷേപം തുടങ്ങിയ ഉൽപന്നങ്ങളുടെയും ബാലൻസ് ഷീറ്റിെൻറയും ഏകീകരണത്തിനും സമയമെടുക്കും. ഇതെല്ലാം പൂർത്തിയാക്കി ഇടത് സർക്കാരിെൻറ അവശേഷിക്കുന്ന കാലാവധിക്കകം കേരള ബാങ്ക് യാഥാർഥ്യമാക്കാൻ കഴിയില്ലെന്ന് അബ്ദുൾ സലാം പറയുന്നു.
അതേസമയം, വാണിജ്യ ബാങ്കിെൻറ ലൈസൻസുള്ള സംസ്ഥാന സഹകരണ ബാങ്കിനെ കേരള ബാങ്കായി പരിവർത്തനം ചെയ്യാൻ പുതിയ ലൈസൻസിെൻറ ആവശ്യമില്ലാത്തതിനാൽ റിസർവ് ബാങ്ക് തടസം നിൽക്കേണ്ട കാര്യമില്ലെന്ന് ബാങ്കിങ് വിദഗ്ധനായ വി.കെ. പ്രസാദ് പറയുന്നു. ഘടനാപരമായ ചില മാറ്റങ്ങൾ മാത്രമേ വരുത്തുന്നുള്ളൂ. മറ്റു ചില ക്രെഡിറ്റ് സഹകരണ സംഘങ്ങളെപ്പോലെ മലപ്പുറം ജില്ലാ ബാങ്കിനെ മറ്റൊരു അസ്തിത്വമായി പരിഗണിച്ച് മാറ്റി നിർത്തി കേരള ബാങ്ക് യാഥാർഥ്യമാകുമെന്നാണ് അദ്ദേഹത്തിെൻറ പക്ഷം. രാഷ്ട്രീയ കാരണങ്ങളാലല്ലാതെ റിസർവ് ബാങ്കിന് കേരള ബാങ്കിെൻറ രൂപവത്കരണം തടയാനാവില്ലെന്നും വി.കെ. പ്രസാദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.