കേരളത്തിൽ നിന്ന് എസ്.ബി.െഎ 1,000 കോടി തെലങ്കാനയിലേക്ക് കൊണ്ടു പോകുന്നു
text_fieldsതൃശൂർ: നിക്ഷേപകർ കൂട്ടത്തോടെ പണം പിൻവലിക്കുന്നതുമൂലം കടുത്ത പണ ക്ഷാമം നേരിടുന്ന തെലങ്കാനയിലേക്ക് എസ്.ബി.െഎ കേരളത്തിൽനിന്ന് 1,000 കോടി രൂപ കൊണ്ടുപോകുന്നു. ഇതിനകം 240 കോടി രൂപ മാറ്റി. തിങ്കളാഴ്ച 300 കോടി രൂപ കൊണ്ടുപോകും. വരും ദിവസങ്ങളിലും ഇത് തുടരുമെന്ന് എസ്.ബി.െഎ കേരള സർക്കിളുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. റിസർവ് ബാങ്കിെൻറയും കേന്ദ്ര സർക്കാറിെൻറയും നിർദേശപ്രകാരമാണ് ഫണ്ട് ൈകമാറ്റം.
പാർലമെൻറിെൻറ പരിഗണനയിലുള്ള ഫിനാൻഷ്യൽ റെസല്യൂഷൻ ഡെപ്പോസിറ്റ് ആൻഡ് ഇൻഷുറൻസ് (എഫ്.ആർ.ഡി.െഎ) ബില്ലിലെ ‘ബെയ്ൽ-ഇൻ’ വ്യവസ്ഥയെക്കുറിച്ചുള്ള പ്രചാരണം സൃഷ്ടിച്ച പരിഭ്രാന്തി മൂലം തെലങ്കാനയിലും ആന്ധ്രയിലും നിക്ഷേപകർ കൂട്ടത്തോെട നിക്ഷേപം പിൻവലിക്കുകയാണെത്ര. ഇൗ പ്രവണത ഇൗ രണ്ട് സംസ്ഥാനങ്ങളിൽ മാത്രം എന്തുകൊണ്ട് എന്നതിന് വ്യക്തമായ ഉത്തരമില്ല. ഒരു വിഭാഗം പറയുന്നത്, ഇതിന് പിന്നിൽ ഇരു സംസ്ഥാനത്തും വ്യാപകമായി വേരുള്ള മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്ക് പങ്കുണ്ടെന്നാണ്. ബാങ്കുകൾ പൊളിയുമെന്നും നിക്ഷേപകന് പണം തിരിച്ച് കിട്ടില്ലെന്നും ഇൗ സംസ്ഥാനങ്ങളിൽ ഭീതി പരക്കുകയാണേത്ര.
മൂന്ന് മാസമായി രണ്ട് സംസ്ഥാനത്തും എ.ടി.എമ്മുകൾക്ക് മുന്നിലും ബാങ്കിലും നിക്ഷേപകരുടെ നീണ്ട നിരയാണ്. ലഭ്യമാവുന്ന മുറക്ക് പണം പിൻവലിക്കുന്നു. പുതിയതായി നിക്ഷേപം വരുന്നില്ല. സ്ഥിര നിക്ഷേപങ്ങൾ വൻതോതിൽ അവസാനിപ്പിക്കുന്നു. ചില ബാങ്കുകളുെട എ.ടി.എം രണ്ട് മാസത്തിലധികമായി പ്രവർത്തനം അവസാനിപ്പിച്ചിരിക്കുകയാണ്. ഇതിന് പുറമെ 2,000 രൂപ നോട്ടുകൾ പുറത്ത് വരുന്നില്ല. ഇതിന് പിന്നിൽ 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന രാഷ്ട്രീയ നേതൃത്വത്തിനും പങ്കുണ്ടെന്ന് ബാങ്കിങ് രംഗത്തെ സംഘടനകൾ പറയുന്നു.തെലങ്കാനയിൽ ഇൗമാസം 19ന് കർഷകർക്കുള്ള ആനുകൂല്യ വിതരണം തുടങ്ങും. ഏക്കറിന് 4,000 രൂപയെന്ന തോതിൽ 71.75 ലക്ഷം കർഷകർക്ക് വിതരണത്തിന് ആകെ 6,000 കോടി രൂപ വേണം.
‘ബെയ്ൽ-ഇൻ’ എന്നാൽ
പ്രവർത്തനം പ്രതിസന്ധിയിലാകുന്ന ബാങ്കുകൾ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളിൽ ഇടപെടാൻ എഫ്.ആർ.ഡി.െഎ ബിൽ വ്യവസ്ഥ ചെയ്യുന്നതാണ് ‘ബെയ്ൽ-ഇൻ’. ഇത്തരം സ്ഥാപനങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്താൻ നിലവിൽ പൊതുപണം നിക്ഷേപിക്കുന്ന ‘ബെയ്ൽ-ഒൗട്ട്’ വ്യവസ്ഥയുടെ നേരെ എതിർ രീതിയാണ് ബെയ്ൽ-ഇൻ. ഇതനുസരിച്ച് നിക്ഷേപകെൻറ നിക്ഷേപത്തുകയിൽനിന്ന് ഒരു ഭാഗം പ്രസ്തുത ധനകാര്യ സ്ഥാപനത്തിെൻറ തുടർപ്രവർത്തനത്തിന് ഉപയോഗിക്കും. അതായത്, തെൻറ പണം പൂർണമായും പിൻവലിക്കാൻ നിക്ഷേപകന് അവകാശമുണ്ടാവില്ല. നിലവിൽ, തകരുന്ന ധനകാര്യ സ്ഥാപനങ്ങളിലെ ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് ഇൻഷുറൻസ് സംരക്ഷണമുണ്ട്. എഫ്.ആർ.ഡി.െഎ ബില്ലിൽ ഇത്തരമൊരു പരിധി പറയുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.