Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightലക്ഷ്​മിവിലാസ്​...

ലക്ഷ്​മിവിലാസ്​ ബാങ്കിൽ നിന്ന്​ പണം പിൻവലിക്കുന്നതിന്​ നിയന്ത്രണങ്ങളുമായി ആർ.ബി.ഐ

text_fields
bookmark_border
ലക്ഷ്​മിവിലാസ്​ ബാങ്കിൽ നിന്ന്​ പണം പിൻവലിക്കുന്നതിന്​ നിയന്ത്രണങ്ങളുമായി ആർ.ബി.ഐ
cancel

മുംബൈ: തമിഴ്​നാട്​ കേ​ന്ദ്രമായി പ്രവർത്തിക്കുന്ന സ്വകാര്യ ബാങ്കായ ലക്ഷ്​മിവിലാസ്​ ബാങ്കിൽ നിന്ന്​ പണം പിൻവലിക്കുന്നതിന്​ ​നിയന്ത്രണങ്ങളുമായി ആർ.ബി.ഐ. പ്രതിമാസം 25,000 രൂപ മാത്രമേ ഒരു അക്കൗണ്ട്​ ഉടമക്ക്​ ബാങ്കിൽ നിന്ന്​ പിൻവലിക്കാനാവു. ചികിൽസ, വിദ്യാഭ്യാസം, വിവാഹം എന്നീ അവസരങ്ങളിൽ മാത്രമേ 25,000 രൂപയിൽ കൂടുതൽ ബാങ്കിൽ നിന്ന്​ പിൻവലിക്കാനാവു. ബാങ്കിന്​ ആർ.ബി.ഐ ഒരു മാസത്തെ മൊറ​ട്ടോറിയവും ഏർപ്പെടുത്തിയിട്ടുണ്ട്​.

നേരത്തെ ഓഹരി ഉടമകൾ ഏഴ്​ ഡയറക്​ടർമാരേയും വോട്ടിങ്ങിലൂടെ പുറത്താക്കിയതിനെ തുടർന്ന്​ ബാങ്കിൻെറ ഭരണത്തിനായി മീത്താ മഖാൻെറ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മിറ്റിയെ ആർ.ബി.ഐ നിയോഗിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ ബാങ്കിൽ നിന്ന്​ പണം പിൻവലിക്കുന്നതിന്​ നിയന്ത്രണവും വരുന്നത്​.

സെപ്​റ്റംബർ 30ന്​ അവസാനിച്ച സാമ്പത്തിക വർഷത്തിൻെറ രണ്ടാം പാദത്തിൽ ലക്ഷ്​മിവിലാസ്​ ബാങ്കിൻെറ നഷ്​ടം 396.99 കോടിയായിരുന്നു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 357.17 കോടിയായിരുന്നു ബാങ്കിൻെറ നഷ്​ടം. ലക്ഷ്​മിവിലാസ്​ ബാങ്കിൻെറ കിട്ടാകടം 24.45 ശതമാനമാണ്​.

കഴിഞ്ഞ വർഷം പി.എം.സി ബാങ്കിലും യെസ്​ ബാങ്കിലും സമാന സാഹചര്യമുണ്ടായിരുന്നു. ലക്ഷ്​മിവിലാസ്​ ബാങ്കിൻെറ ഓഹരികൾ ഒരു ശതമാനം നഷ്​ടത്തോടെ 15.50 രൂപയിലാണ് ചൊവ്വാഴ്​ച​ വ്യാപാരം അവസാനിപ്പിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RBILakshmi Vilas Bank
News Summary - Centre Caps Withdrawal From Lakshmi Vilas Bank At ₹ 25,000 Till December 16
Next Story