എല്ലാ ലൈഫ് ഇൻഷുറൻസ് പോളിസികളിലും വായ്പാ സൗകര്യം
text_fieldsന്യൂഡൽഹി: എല്ലാ ലൈഫ് ഇൻഷുറൻസ് സമ്പാദ്യ പോളിസികളിലും പോളിസി ഉടമകൾക്ക് വായ്പ സൗകര്യം നൽകണമെന്ന് നിർബന്ധമാക്കി ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി(ഐ.ആർ.ഡി.എ). പോളിസികളുടെ നിബന്ധനകളും ഉപാധികളും സംബന്ധിച്ച് വിലയിരുത്താൻ നേരത്തെ അനുവദിച്ച 15 ദിവസത്തെ സമയം 30 ദിവസമാക്കി കൂട്ടിയതായും ഐ.ആർ.ഡി.എ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
പെൻഷൻ പ്ലാനുകളിൽ ചില അടിയന്തര ആവശ്യങ്ങൾക്കായി പണം ഭാഗികമായി പിൻവലിക്കാനും ഇനി സാധിക്കും. ഉന്നത പഠനം, മക്കളുടെ വിവാഹം, വീട് നിർമാണം, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്കാണ് ഇങ്ങനെ പണം പിൻവലിക്കാനാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.