എസ്.ബി.ഐ ഡെബിറ്റ് കാർഡ് നഷ്ടമായോ? ഇനി ഒറ്റ ഫോൺ കോളിലൂടെ കാര്യം നടക്കും
text_fieldsന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെബിറ്റ് കാർഡ് നഷ്ടമാകുകയോ നശിക്കുകയോ ചെയ്തോ? ഉടൻ തന്നെ ഇനി ബാങ്കിെൻറ ബ്രാഞ്ചിലേക്ക് ഓടണ്ട. ഡെബിറ്റ് കാർഡ് ബ്ലോക്ക് ചെയ്യാനും പുതിയതിന് അപേക്ഷിക്കാനും ഐ.വി.ആർ സംവിധാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇേപ്പാൾ എസ്.ബി.ഐ.
രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലൂടെ േടാൾ ഫ്രീ ഹെൽപ്പ്ലൈൻ നമ്പറിലേക്ക് വിളിച്ചാൽ ഇൗ സേവനങ്ങളെല്ലാം ഒരു കുടക്കീഴിൽ ലഭിക്കും. 1800 112 211 അല്ലെങ്കിൽ 1800 425 3800 എന്നീ ടോൾ ഫ്രീ നമ്പറിലൂടെയാണ് എസ്.ബി.ഐ ഉപേഭാക്താക്കൾക്ക് ഈ സേവനം ലഭ്യമാകുക.
എസ്.ബി.ഐ ഡെബിറ്റ് കാർഡ് എങ്ങനെ ബ്ലോക്ക് ചെയ്യാം?
1. 1800 112 211 or 1800 425 3800 എന്നീ നമ്പറുകളിലേക്ക് രജിസ്റ്റർ ചെയ്ത മൊൈബൽ നമ്പറിൽനിന്ന് വിളിക്കുക
2. കാർഡ് ബ്ലോക്ക് ചെയ്യാനായി പൂജ്യം അമർത്തണം
3. എസ്.ബി.ഐ ഡെബിറ്റ് കാർഡ് ബ്ലോക്ക് ചെയ്യാൻ രണ്ടു തരത്തിലാണ് ബാങ്ക് സേവനം ഒരുക്കിയിരിക്കുന്നത്. 'ഒന്ന്' അമർത്തിയാൽ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറും ഡെബിറ്റ് കാർഡ് നമ്പറും ഉപയോഗിച്ച് ബ്ലോക്ക് ചെയ്യാം. 'രണ്ട്' അമർത്തിയാൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ബാങ്ക് അക്കൗണ്ട് നമ്പറും ഉപയോഗിച്ച് കാർഡ് ബ്ലോക്ക് ചെയ്യാം.
4. ഒന്നിൽ അമർത്തിയാണ് നിങ്ങൾ മുന്നോട്ടുപോയതെങ്കിൽ ഡെബിറ്റ് കാർഡിലെ അവസാന അഞ്ചക്കം അമർത്തിയ ശേഷം സ്ഥിരീകരണത്തിനായി 'ഒന്ന്' അമർത്തണം. 'രണ്ടി'ൽ അമർത്തിയാണ് മുന്നോട്ട് പോയതെങ്കിൽ അക്കൗണ്ട് നമ്പറിെൻറ അവസാന അഞ്ചക്കം അമർത്തിയ ശേഷം സ്ഥിരീകരണം നൽകാം.
5. ഇതോടെ നിങ്ങളുടെ ഡെബിറ്റ് കാർഡ് ബ്ലോക്ക് ആകും. സ്ഥിരീകരണത്തിനായി എസ്.എം.എസും ലഭിക്കും.
പുതിയ ഡെബിറ്റ് കാർഡിന് അപേക്ഷിക്കാൻ
1. ടോൾ ഫ്രീ നമ്പറിൽ വിളിച്ചശേഷം 'ഒന്ന്' അമർത്തണം.
2. ജനനത്തീയതി നൽകി മുന്നോട്ടുപോകാം
3. പുതിയ കാർഡിനായി ഒന്ന് അമർത്തി ഉറപ്പിക്കുകയോ റദ്ദാക്കുന്നതിന് രണ്ട് അമർത്തുകയോ ചെയ്യാം
4. നിങ്ങളുടെ അപേക്ഷ സ്വീകരിച്ചാൽ രജിസ്റ്റർ ചെയ്ത നമ്പറിൽ എസ്.എം.എസ് ലഭിക്കും. പുതിയ കാർഡിെൻറ ഫീസ് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് ഈടാക്കും. പുതിയ ഡെബിറ്റ് കാർഡ് ബാങ്ക് അക്കൗണ്ടിൽ രജിസ്റ്റർ ചെയ്ത വിലാസത്തിലേക്ക് അയക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.