പത്തു ബാങ്കുകളുെട ലയനം ഏപ്രിൽ ആദ്യം –ധനമന്ത്രി
text_fieldsന്യൂഡൽഹി: പത്തു പൊതുമേഖല ബാങ്കുകളെ ലയിപ്പിച്ച് നാലു ബാങ്കുകളാക്കുന്ന നടപടി ഏപ്രിൽ ഒന്നോടെ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ബാങ്കുകളുെട ബോർഡുകൾ തീരുമാനം എടുത്തുകഴിഞ്ഞതായും മറ്റു പ്രശ്നങ്ങളില്ലെന്നും നിർമല അറിയിച്ചു. രാജ്യത്ത് അന്തർദേശീയ നിലവാരമുള്ള ബാങ്കുകൾ എന്നതാണ് ലയനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അവർ പറഞ്ഞു.
യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും ഓറിയൻറൽ ബാങ്ക് ഓഫ് കോമേഴ്സും പഞ്ചാബ് നാഷനൽ ബാങ്കുമായും സിൻഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കുമായും അലഹബാദ് ബാങ്ക് ഇന്ത്യൻ ബാങ്കുമായും ആന്ധ്ര ബാങ്കും കോർപറേഷൻ ബാങ്കും യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യയുമായുമാണ് ലയിപ്പിക്കുക.
കഴിഞ്ഞ വർഷം ദേന ബാങ്കും വിജയ ബാങ്കും ബാങ്ക് ഓഫ് ബറോഡയുമായി ലയിപ്പിച്ചിരുന്നു. അതിനുംമുമ്പ് എസ്.ബി.ഐയുടെ അഞ്ച് അനുബന്ധ ബാങ്കുകളും ഭാരതീയ മഹിള ബാങ്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലേക്ക് ലയിപ്പിക്കുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.