ആശങ്ക വിതച്ച് പണത്തിന്റെ ഒളിച്ചുകളി
text_fieldsതൃശൂർ: നോട്ട് അസാധുവാക്കലിനെ തുടർന്ന് രാജ്യം അനുഭവിച്ച പണ ഞെരുക്കം പതിനാറു മാസത്തിനിപ്പുറം വീണ്ടും ഉലയ്ക്കുേമ്പാൾ വ്യക്തമായ കാരണം പറയാനാവാതെ ബാങ്കിങ്, സാമ്പത്തിക വിദഗ്ധരും കേന്ദ്ര സർക്കാറും. മറ്റെന്നുമില്ലാത്ത വിധം പണം പിൻവലിക്കുന്നതാണ് ഇപ്പോൾ അനുഭവപ്പെടുന്ന പണ ഞെരുക്കത്തിന് കാരണമെന്ന് പറയുേമ്പാഴും അസാധാരണമായ ഇൗ പിൻവലിക്കലിെൻറ കാരണമെന്തെന്ന് ആർക്കും ഒറ്റ ഉത്തരമില്ല. നോട്ട് അസാധുവാക്കിയതോെട വിത്തിട്ട അവിശ്വാസം ഉപഭോക്താക്കളിൽ ഇപ്പോഴും മാറാതെ നിൽക്കുന്നതാണ് കാരണമെന്നാണ് ഒരു വാദം. അതോടൊപ്പം പാർലമെൻറിെൻറ പരിഗണനയിലുള്ള ഫിനാൻഷ്യൽ റെസൊല്യൂഷൻ ആൻഡ് ഡെപോസിറ്റ് ഇൻഷുറൻസ് (എഫ്.ആർ.ഡി.െഎ) ബില്ലിലെ വ്യവസ്ഥകൾ സൃഷ്ടിച്ച ആശങ്കയുമുണ്ട്. പുറമെ; കർണാടകം മുതൽ ലോക്സഭ വരെ നീളുന്ന, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് നോട്ട് പൂഴ്ത്തുന്നതും കാരണമാവാമെന്ന് വിദഗ്ധർ പറയുന്നു. ഏതായാലും, പുതിയ പ്രതിസന്ധി ബാങ്ക് ജീവനക്കാരുടെ സംഘടനകൾക്കിടക്ക് വ്യാപകമായ ചർച്ചക്ക് വഴിമരുന്നിട്ടിട്ടുണ്ട്.
ആൾ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ സ്റ്റാഫ് ഫെഡറേഷെൻറയും അതിെൻറ മാതൃ സംഘടനയായ നാഷനൽ കോൺഫെഡറേഷൻ ഒാഫ് ബാങ്ക് എംപ്ലോയീസിെൻറയും ദേശീയ എക്സിക്യുട്ടീവ് വെള്ളിയാഴ്ച കൊല്ലത്തും ദേശീയ കൗൺസിൽ ശനിയാഴ്ച തിരുവനന്തപുരത്തും ചേരുന്നുണ്ട്. പണ ഞെരുക്കം സ്വാഭാവികമായും ചർച്ച ചെയ്യുമെന്ന് ദേശീയ കൗൺസിൽ അംഗം ജി.പി. രാമചന്ദ്രൻ ‘മാധ്യമ’ത്തോട് പറഞ്ഞു. കേരളത്തെ പ്രശ്നം അത്ര ബാധിച്ചിട്ടില്ലെങ്കിലും ദേശീയ തലത്തിൽ ആശങ്കയുണ്ട്. അടിസ്ഥാന കാരണങ്ങൾ സംഘടന പരിശോധിക്കുകയും ചർച്ച ചെയ്യുകയും ചെയ്യും.
ബാങ്കിൽ പണം നിക്ഷേപിച്ചവരിൽ ആശങ്ക സൃഷ്ടിക്കുന്ന എഫ്.ആർ.ഡി.െഎ ബില്ലിലെ വ്യവസ്ഥകൾ ഇപ്പോഴത്തെ പണ ഞെരുക്കത്തിന് പ്രധാന കാരണങ്ങളിൽ ഒന്നാണെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒാഫ് ഇന്ത്യ (ബെഫി) സംസ്ഥാന പ്രസിഡൻറ് ടി. നരേന്ദ്രനും ആൾ ഇന്ത്യ ബാങ്ക് ഒാഫിസേഴ്സ് കോഒാഡിനേഷൻ സംസ്ഥാന സെക്രട്ടറി എബ്രഹാം ഷാജി േജാണും പറഞ്ഞു. 2016 നവംബർ എട്ടിന് നോട്ടുകൾ അസാധുവാക്കിയപ്പോൾ തുടങ്ങിയ സംശയം ഇടപാടുകാരെ ഇപ്പോഴും വേട്ടയാടുന്നുണ്ടെന്ന് നരേന്ദ്രൻ പറഞ്ഞു. രണ്ടായിരത്തിെൻറ നോട്ട് അച്ചടി നിർത്തിയെന്ന വാർത്ത വീണ്ടും സംശയം ജനിപ്പിച്ചിട്ടുണ്ട്. അതോടെ, നോട്ടുകൾ പിടിച്ച് വെക്കുന്ന പ്രവണത ശക്തമാണെന്ന് അദ്ദേഹം പറഞ്ഞു.
പല പ്രതികൂല ഘടകങ്ങൾ ഒന്നിച്ചതാണ് പണ ഞെരുക്കത്തിൽ എത്തിച്ചതെന്ന് എബ്രഹാം ഷാജി ജോൺ പറഞ്ഞു. നോട്ട് അസാധുവാക്കിയ കാലത്ത് ഏതാണ്ട് 17 ലക്ഷം കോടിയോളം രൂപയുടെ മൂല്യമുള്ള നോട്ടുകൾ പ്രചാരത്തിൽ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ അത് 18 ലക്ഷം കോടിയോളം ഉെണ്ടന്ന് റിസർവ് ബാങ്ക് പറയുന്നു. എങ്കിൽ, ആ നോട്ടുകൾ എവിടെയെന്നും പണ ഞെരുക്കത്തിന് കാരണം എന്തെന്നും റിസർവ് ബാങ്കും കേന്ദ്ര സർക്കാറും പറയണം. എഫ്.ആർ.ഡി.െഎ ബിൽ പൂർണമായും പിൻവലിക്കണമെന്നും നിക്ഷേപകർക്ക് നിലവിൽ ഒരു ലക്ഷം രൂപക്ക് വരെ നൽകുന്ന ഇൻഷുറൻസ് സംരക്ഷണം 15-30 ലക്ഷം വരെയാക്കി ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നോട്ട് നിരോധനം മുതൽ ഇപ്പോഴത്തെ പണഞെരുക്കം വരെയുള്ള സംഭവങ്ങൾ റിസർവ് ബാങ്ക് അപ്രസക്തമായതിന് തെളിവാണെന്ന് ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറി സി.എച്ച്. വെങ്കടാചലം ചൂണ്ടിക്കാട്ടി. ആർ.ബി.െഎ ഗവർണർ രാജി വെക്കുകയോ അദ്ദേഹത്തെ മാറ്റുകയോ വേണമെന്ന് വെങ്കടാചലം ആവശ്യപ്പെട്ടു. പൂഴ്ത്തിവെക്കാൻ കൂടുതൽ എളുപ്പം രണ്ടായിരത്തിെൻറ നോട്ടാണ്. അതിെൻറ അച്ചടി ചെറിയ നോട്ടുകളെക്കാൾ വർധിപ്പിച്ചതും പിന്നീട് അച്ചടി നിർത്തിയതും ദുരൂഹമാണ്. എഫ്.ആർ.ഡി.െഎ ബിൽ അപ്പാടെ പിൻവലിക്കണം. അച്ചടിച്ച പണം എവിടെ പോകുന്നുവെന്ന് അന്വേഷിക്കണമെന്നും വെങ്കടാചലം ആവശ്യപ്പെട്ടു. കണക്കിൽപ്പെടാത്ത നോട്ട് ഇപ്പോഴും ശക്തമാണെന്ന് സംശയിക്കണമെന്ന് ആൾ ഇന്ത്യ ബാങ്ക് ഒാഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കെ. സത്യനാഥൻ പറഞ്ഞു. നോട്ട് അസാധുവാക്കിയ കാലത്ത് പ്രചരിച്ചതിനെക്കാൾ അധികം േനാട്ട് ഇപ്പോൾ പ്രചാരണത്തിലുണ്ടെന്ന റിസർവ് ബാങ്കിെൻറ അവകാശവാദം പച്ചക്കള്ളമാവാനാണ് സാധ്യതയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.