Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightവ്യ​വ​സാ​യ​ങ്ങ​ൾ​ക്ക്​...

വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക്​ വാ​യ്​​പ ന​ൽ​കാ​ൻ പു​തി​യ ബാ​ങ്ക്​ വ​രു​ന്നു

text_fields
bookmark_border
വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക്​ വാ​യ്​​പ ന​ൽ​കാ​ൻ പു​തി​യ ബാ​ങ്ക്​ വ​രു​ന്നു
cancel

തൃശൂർ: എല്ലാവർക്കും ബാങ്കിങ് എന്ന ആശയവുമായി ആരംഭിച്ച സ്മാൾ ഫിനാൻസ്, പേയ്മെൻറ് ബാങ്കുകൾക്കുശേഷം ‘വൻകിട വ്യവസായ സംരംഭങ്ങൾക്ക് വായ്പ നൽകാൻ മാത്രമായി രാജ്യത്ത് പുതിയ ബാങ്ക് ആരംഭിക്കുന്നു. ‘ഹോൾസെയിൽ ആൻഡ് േലാങ് ടേം ഫിനാൻസ് ബാങ്ക്’ (ഡബ്ല്യു.എസ്.എൽ.ടി.എഫ്.സി) എന്ന പുതിയ ബാങ്കിെൻറ ആവിർഭാവം കഴിഞ്ഞ ദിവസം റിസർവ് ബാങ്കാണ് പ്രഖ്യാപിച്ചത്. ചുരുങ്ങിയത് 1,000 കോടി രൂപ മൂലധനമുള്ള വ്യക്തികൾക്കും 5,000 കോടിയിൽ കുറയാത്ത ആസ്തിയുള്ള ബിസിനസ് ഗ്രൂപ്പുകൾക്കും ബാങ്ക് തുടങ്ങാം. ഇതുസംബന്ധിച്ച് ആർ.ബി.െഎ പൊതുജനങ്ങളുടെ അഭിപ്രായം ക്ഷണിച്ചു. 

വ്യവസായിക വായ്പ നൽകാനായി ആരംഭിച്ച െഎ.ഡി.ബി.െഎ, െഎ.സി.െഎ.എസി.െഎ എന്നിവ പിന്നീട് വാണിജ്യ ബാങ്കുകളായി മാറിയ അനുഭവം നിലനിൽക്കുേമ്പാഴാണ് വ്യവസായങ്ങൾക്കായി വീണ്ടും ബാങ്ക് തുടങ്ങുന്നത്. സ്മാൾ, പേയ്മെൻറ് ബാങ്കുകളെപ്പോലെ സ്വകാര്യ സംരംഭങ്ങളായാണ് പുതിയ ബാങ്കും തുടങ്ങാൻ ഉദ്ദേശിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. 

പൊതുമേഖലാ ബാങ്കുകളെ മത്സര ക്ഷമമാക്കാനെന്ന പേരിൽ സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിനെ ഒറ്റ ബാങ്കാക്കിയശേഷം കേന്ദ്ര സർക്കാറും റിസർവ് ബാങ്കും കൂടുതൽ ബാങ്കുകളെ സംയോജിപ്പിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. അതിനിടയിലേക്കാണ് വീണ്ടും സ്വകാര്യ സംരംഭമായി വൻകിട ബാങ്കുകൾ ആരംഭിക്കാനാണ് നീക്കം.

വൻകിട വ്യവസായിക സ്ഥാപനങ്ങൾക്ക് നിർദിഷ്ട ബാങ്കിൽ 10 ശതമാനത്തിൽ കൂടുതൽ ഒാഹരി പങ്കാളിത്തം പാടില്ല. ബാങ്കിങ്-ധനകാര്യ രംഗത്ത് പ്രധാന ചുമതലകളിൽ 10 വർഷത്തെ പ്രവൃത്തിപരിചയവും മികച്ച പ്രവർത്തന പാരമ്പര്യവുമുള്ള വ്യക്തികൾക്ക് ബാങ്ക് തുടങ്ങാം. 
പുതിയ ബാങ്കുകൾ ഗ്രാമങ്ങളിലും നഗര-അർധ നഗരങ്ങളിലും പ്രവർത്തിക്കണമെന്ന് വ്യവസ്ഥയുണ്ടാവില്ല. മാത്രമല്ല, കർഷകർക്കും മറ്റ് ദുർബല വിഭാഗങ്ങൾക്കും വായ്പ കൊടുക്കാൻ നിർബന്ധിക്കില്ല. സേവിങ്സ് നിക്ഷേപം സ്വീകരിക്കാൻ അനുമതിയുണ്ടാകില്ല. പകരം, 10 കോടിയിൽ കുറയാത്ത തുക ടേം ഡെപ്പോസിറ്റ് സ്വീകരിക്കാമെന്നും പുതിയ ബാങ്കിെൻറ ഘടനയെപ്പറ്റി റിസർവ് ബാങ്ക് തയാറാക്കിയ രേഖയിൽ പറയുന്നു. എന്നാൽ, ഇൗ നിക്ഷേപം നിശ്ചിത കാലാവധിക്കുമുമ്പ് പിൻവലിക്കാൻ അനുമതിയുണ്ടാകില്ല. രാജ്യത്തിനകത്തും പുറത്തും ബോണ്ട് പുറപ്പെടുവിച്ചും ബാങ്ക് വായ്പയെടുത്തും മറ്റും പുതിയ ബാങ്കിന് ഫണ്ട് സമാഹരിക്കാം. 

കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് ധന നയം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ ബാങ്കുകൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട രേഖ പുറത്തിറക്കിയത്. അടുത്തമാസം 19 വരെ പൊതുജനങ്ങൾക്കും മറ്റും ഇേതക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്താൻ സമയം അനുവദിച്ചിട്ടുണ്ട്.
അതേസമയം, കാർഷിക വായ്പ എഴുതിത്തള്ളുന്നതിന് തങ്ങൾ തീർത്തും എതിരാണെന്ന് ആർ.ബി.െഎ ഗവർണർ ഉൗർജിത് പേട്ടൽ വ്യക്തമാക്കിയിട്ടുണ്ട്. കാർഷിക വായ്പ എഴുതിത്തള്ളുന്നത് ആപത്താണെന്നും അത് നല്ല നിക്ഷേപകരോടുള്ള വഞ്ചനയാണെന്നുമാണ് ആർ.ബി.െഎ ഗവർണറുടെ പക്ഷം. സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ ചെയർമാൻ അരുന്ധതി ഭട്ടാചാര്യയും അടുത്തിടെ സമാന രീതിയിൽ പ്രസ്താവന നടത്തിയിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rbi
News Summary - new bank for giving loans to industry in kerala
Next Story