Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightസാമ്പത്തിക...

സാമ്പത്തിക ഇടപാടുകള്‍ക്ക് പുതിയ ആപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

text_fields
bookmark_border
സാമ്പത്തിക ഇടപാടുകള്‍ക്ക് പുതിയ ആപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
cancel

തിരുവനന്തപുരം: സാമ്പത്തിക ഇടപാടുകള്‍ക്ക് പുതിയ ആപ്ലിക്കേഷന്‍ ഒരുക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.  മള്‍ട്ടി ഓപ്ഷന്‍ പെയ്മെന്‍റ്  ആക്സപ്റ്റന്‍സ് ഡിവൈസ് ആണ്  പുതിയ സംവിധാനം. എസ്​.ബി.​െഎയുടെ പോയിന്‍റ് ഓഫ് സെയില്‍സ് മെഷിനുകളില്‍ ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യും.  മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്  ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്ത് പണമിടപാട് നടത്താം.

 വ്യാപാരികളെ ലക്ഷ്യമിട്ടാണ് പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ എസ്​.ബി.​െഎ ചീഫ് ജനറല്‍ മാനേജര്‍ എസ് വെങ്കിട്ടരാമന്‍ ആണ് പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. ജനറല്‍ മാനേജര്‍മാരായ അരവിന്ദ് ഗുപ്ത,പാര്‍ത്ഥ സാരഥി പത്ര എന്നിവരും സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sbimobile appapplicationbankingPersonal Banking
News Summary - New SBI app for Customers - Business news
Next Story