ബാങ്കുകളുടെ സർവീസ് ചാർജ് ഉയർത്തില്ലെന്ന് ധനമന്ത്രാലയം
text_fieldsന്യൂഡൽഹി: ബാങ്കുകളുടെ സർവീസ് ചാർജ് ഉയർത്തില്ലെന്ന് ധനമന്ത്രാലയം. ഒരു പൊതുമേഖല ബാങ്കിൻെറയും സർവീസ് ചാർജിൽ മാറ്റം വരുത്തില്ലെന്ന് ധനമന്ത്രാലയം അറിയിച്ചു. ബാങ്കുകൾ സർവീസ് ചാർജ് ഉയർത്താനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് വിശദീകരണം. ധനമന്ത്രാലയത്തിൻെറ ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെ സർവീസ് ചാർജ് ഉയർത്താനുള്ള തീരുമാനത്തിൽ നിന്ന് ബാങ്ക് ഓഫ് ബറോഡ പിന്മാറി. കോവിഡ് കാലത്ത് സർവീസ് ചാർജ് ഉയർത്താനുള്ള തീരുമാനം വിവാദങ്ങൾക്ക് കാരണമായിരുന്നു.
അതേസമയം, രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ സർവീസ് ചാർജ് ഉയർത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ബാങ്കിൽ പണം നിക്ഷേപിക്കുേമ്പാൾ 50 രൂപ വരെ സർവീസ് ചാർജായി ഇൗടാക്കുമെന്നാണ് ഐ.സി.ഐ.സി.ഐ അറിയിച്ചത്. ആക്സിസ് ബാങ്കും സർവീസ് ചാർജ് ഈടാക്കി തുടങ്ങിയിട്ടുണ്ട്.
നേരത്തെ ബാങ്ക് അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കാനും പിൻവലിക്കാനും സർവീസ് ചാർജ് ഏർപ്പെടുത്തുമെന്നാണ് വിവിധ ബാങ്കുകൾ അറിയിച്ചത്. പ്രതിമാസം മൂന്ന് തവണയിൽ കൂടുതൽ പണം പിൻവലിക്കുകയോ നിക്ഷേപിക്കുകയോ ചെയ്താൽ സർവീസ് ചാർജ് ഈടാക്കാനായിരുന്നു പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.