വായ്പ തിരിച്ചടവിൽ ഇനി ഇളവില്ല
text_fieldsന്യൂഡൽഹി: സർക്കാറിെൻറ ധനപരമായ നയങ്ങളിൽ കോടതിക്ക് ഇടപെടാനാവില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ. ലോക്ഡൗൺ കാലത്ത് വായ്പ തിരിച്ചടവ് മരവിപ്പിച്ചതിനപ്പുറം പലിശയിളവ് നൽകാൻ സാധിക്കില്ല. വിവിധ മേഖലകൾക്ക് കഴിയാവുന്നത്ര ഇളവുകൾ നൽകിക്കഴിഞ്ഞതാണ്. കൂടുതൽ പറ്റില്ല. രണ്ടുകോടി രൂപയിൽ താഴെ വായ്പ എടുത്തവരുടെ പിഴപ്പലിശ വേണ്ടെന്നു വെച്ചിട്ടുണ്ട്.
അതിനപ്പുറത്തേക്ക് ഇളവു നൽകുന്നത് രാജ്യത്തിെൻറ സാമ്പത്തിക രംഗത്തിനും ബാങ്കിങ് മേഖലക്കും പറ്റിയ നടപടിയല്ല. വിവിധ മേഖലകൾക്ക് ഹരജികൾ വഴി സഹായം ആവശ്യപ്പെടാനാവില്ലെന്നും പുതിയ സത്യവാങ്മൂലത്തിൽ സർക്കാർ വാദിച്ചു.
വായ്പ മൊറട്ടോറിയം കാലാവധി ആറു മാസത്തിനപ്പുറത്തേക്ക് നീട്ടാനാവില്ലെന്ന് സത്യവാങ്മൂലത്തിൽ റിസർവ് ബാങ്കും വ്യക്തമാക്കി. വായ്പയുടെ മൊത്തത്തിലുള്ള അച്ചടക്കത്തെ അത് ബാധിക്കും. പിഴപ്പലിശ ഒഴിവാക്കുന്നതിനോടും റിസർവ് ബാങ്ക് യോജിച്ചില്ല. അത് വലിയ സാമ്പത്തിക ചെലവ് വരുത്തിവെക്കും. ആ ചെലവ് സർക്കാർ വഹിക്കാമെന്നു പറഞ്ഞിട്ടുള്ളതുകൊണ്ട് ഹരജിക്കാരുടെ പ്രധാന ആവശ്യം പരിഹരിക്കപ്പെട്ടിട്ടുണ്ടെന്ന് റിസർവ് ബാങ്ക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.