45 മിനിറ്റിനുള്ളിൽ വായ്പ; പ്രചരിക്കുന്ന വാർത്ത തെറ്റെന്ന് എസ്.ബി.െഎ
text_fieldsന്യൂഡൽഹി: കോവിഡ് 19 െൻറ പശ്ചാത്തലത്തിൽ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുടെ യോനോ പ്ലാറ്റ്ഫോം വഴി 45 മിനിറ്റിനുള്ളിൽ വായ്പ അനുവദിക്കുമെന്ന വിവരം തെറ്റാെണന്ന് എസ്.ബി.െഎ. ഉപയോക്താക്കൾക്ക് 45 മിനിറ്റിനുള്ളിൽ അഞ്ചു ലക്ഷം വരെ വായ്പ ലഭ്യമാകുമെന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചിരുന്നത്.
10.5 ശതമാനം പലിശ നിരക്കിലാകും വായ്പകൾ ലഭ്യമാക്കുകയെന്നും ആറുമാസത്തിന് ശേഷം മാത്രമായിരിക്കും ഇ.എം.െഎ പിടിച്ചുതുടങ്ങുകയുള്ളുവെന്നും പ്രചരിച്ച വാർത്തയിൽ പറഞ്ഞിരുന്നു.
യോനോ വഴി അടിയന്തര വായ്പ സഹായം ലഭിക്കുമെന്ന ഇൗ വിവരം അതിവേഗത്തിൽ പ്രചരിച്ചു. എന്നാൽ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ ഇത്തരത്തിൽ യാതൊരു വിധ സേവനങ്ങളും വാഗ്ദാനം ചെയ്തിട്ടില്ല. ഇത്തരത്തിൽ പ്രചരിക്കുന്ന വ്യാജവാർത്ത വിശ്വസിക്കരുതെന്നും എസ്.ബി.െഎ അറിയിച്ചു.
We urge our customers not to believe in any offer or claim circulated on Social Media unless it's validated from our official handles. #StopRumours #FakeNews #FactCheck pic.twitter.com/jtYi8zXVuu
— State Bank of India (@TheOfficialSBI) May 10, 2020
എന്നാല്‍ അടിയന്തര വായ്പ സഹായം ഇപ്പോള്‍ ഇല്ല. എങ്കിലും കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധിയിലായ എസ്.ബി.െഎയുടെ ശമ്പളമുള്ള ഉപയോക്താക്കള്‍ക്കായി ഉടന്‍ തന്നെ പ്രീ അപ്രൂവ്ഡ് പേഴ്‌സണല്‍ ലോണ്‍ അവതരിപ്പിക്കുമെന്നും എസ്.ബി.ഐ പ്രസ്താവനയില്‍ പറയുന്നു.
എസ്.ബി.െഎയുടെ ഡിജിറ്റൽ സർവിസ് പ്ലാറ്റ്ഫോമാണ് യോനോ (യു ഒാൺലി നീഡ് വൺ). ഇതുവഴി ഉപയോക്താക്കൾക്ക് ബാങ്കിങ്, ഒാൺലൈൻ ഷോപ്പിങ്, പർച്ചേസ്, യാത്രാ ബുക്കിങ്, നിക്ഷേപ സേവനങ്ങൾ, അക്കൗണ്ട് തുറക്കൽ, ഫണ്ട് ഇടപാടുകൾ, വായ്പ തുടങ്ങിയ സേവനങ്ങൾ എസ്.ബി.െഎ ലഭ്യമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.