സമ്പദ്വ്യവസ്ഥയുടെ തിരിച്ചു വരവിന്‍റെ വേഗം കുറയും; മുന്നറിയിപ്പുമായി ആർ.ബി.ഐ ഗവർണർ
text_fieldsന്യൂഡൽഹി: കോവിഡിന്‍റെ രണ്ടാം വ്യാപനവും പ്രാദേശികതലത്തെ ലോക്ഡൗണുകളും ഡിമാന്‍റിനെ സ്വാധീനിക്കുമെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ്. സമ്പദ്വ്യവസ്ഥ സാധാരണനിലയിലേക്ക് എത്തുന്നതിന്‍റെ തോത് ഇതുമൂലം കുറയുമെന്നും ശക്തികാന്ത ദാസ് മുന്നറിയിപ്പ് നൽകുന്നു.
പുതിയ വായ്പനയം പ്രഖ്യാപിച്ചതിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ആർ.ബി.ഐ ഗവർണർ. വായ്പ പലിശ നിരക്കുകളിൽ മാറ്റം വരുത്താതെയാണ് ആർ.ബി.ഐ പുതിയ വായ്പനയം പ്രഖ്യാപിച്ചത്.
സമ്പദ്വ്യവസ്ഥയുടെ തിരിച്ച് വരവിനൊപ്പം കോവിഡ് തടഞ്ഞു നിർത്തുന്നതിനും പ്രാധാന്യം നൽകണം. കോവിഡിന്‍റെ രണ്ടാം വ്യാപനം സമ്പദ്വ്യവസ്ഥകളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഓരോ ദിവസവും വർധിക്കുകയാണ്. 1.15 ലക്ഷം പേർക്കാണ് ഇന്ന് മാത്രം കോവിഡ് സ്ഥിരീകരിച്ചത്. പല സംസ്ഥാനങ്ങളും പ്രാദേശിക ലോക്ഡൗണുകളും ഏർപ്പെടുത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.