മത്സരം കടുപ്പിച്ച് പേമെൻറ് ബാങ്കുകൾ
text_fieldsമുംബൈ: ധനകാര്യ സേവനമേഖലയിലേക്ക് പുതുതായി എത്തിയ പേമെൻറ് ബാങ്കുകൾ തമ്മിൽ മത്സരം ശക്തമാകുന്നു. പേടിഎം കൂടി രംഗെത്തത്തിയതോടെ ഉയർന്ന പലിശനിരക്കുകൾക്കു പുറമെ വ്യത്യസ്തമായ ഒാഫറുകളും പ്രഖ്യാപിച്ചാണ് പോരാട്ടം. പരമ്പരാഗത ബാങ്കുകൾ സേവിങ് ബാങ്ക് നിക്ഷേപത്തിന് നാല്^അഞ്ച്ശതമാനം വരെ പലിശ നൽകിയിരുന്നപ്പോൾ ഇന്ത്യ പോസ്റ്റ് ബാങ്ക് 5.50 ശതമാനവും എയർടെൽ 7.25 ശതമാനവും വാഗ്ദാനം ചെയ്താണ് നിക്ഷേപം ആകർഷിച്ചിരുന്നത്. അതേസമയം, ഏറ്റവുമവസാനം വാലറ്റ്, റീചർജിങ് രംഗത്തുനിന്നെത്തിയ പേടിഎം ഇതിനു തയാറല്ല. നാലുശതമാനം തന്നെയാണ് അവരുടെ വാഗ്ദാനം. പകരം ‘സീറോ ബാലൻസ്^സീറോ ഡിജിറ്റൽ ചാർജ് ട്രാൻസാക്ഷൻ’ അക്കൗണ്ടാണ് അവർ മുന്നോട്ടുവെക്കുന്നത്. പുതുതായി അക്കൗണ്ട് തുടങ്ങുന്നവർക്ക് കാഷ് ബാക്കും വാഗ്ദാനമുണ്ട്.
പണം പിൻവലിക്കലിൽ മെട്രോ നഗരങ്ങളിൽ മൂന്നുതവണവരെയും മെട്രോയിതര നഗരങ്ങളിൽ അഞ്ചുതവണയും പ്രതിമാസ സൗജന്യ ഇടപാടാണ് പേടിഎമ്മിെൻറ വാഗ്ദാനം. അതിനുശേഷമുള്ള ഇടപാടുകൾക്ക് 20 രൂപ വീതം ഇൗടാക്കും. ഡെബിറ്റ് കാർഡ് വാർഷിക ഫീസായി 100 രൂപയും ഇൗടാക്കും. അതേസമയം, ഒാൺലൈൻ ഇടപാടുകൾ സൗജന്യമാണെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യപോസ്റ്റ് സ്വന്തം എ.ടി.എമ്മുകളിൽനിന്ന് പണം പിൻവലിക്കുന്നതിന് പണം ഇൗടാക്കുന്നില്ല. അതേസമയം, ഒാൺലൈൻ ബാങ്കിങ്ങിനും െഎ.എം.പി.എസ്, യു.പി.െഎ, നെഫ്റ്റ് തുടങ്ങിയവക്കും പണമീടാക്കുന്നുണ്ട്. നെഫ്റ്റിന് 2.5^5 ശതമാനവും െഎ.എം.പി.എസിന് അഞ്ചുരൂപയുമാണ് ഇന്ത്യ പോസ്റ്റ് ഇൗടാക്കുന്നത്. മൊബൈൽ ബാങ്കിങ്ങിൽ നെഫ്റ്റ് സൗജന്യമാണ്. പക്ഷേ, െഎ.എം.പി.എസിന് ഒാരോ ഇടപാടിനും നാലുരൂപ ഇൗടാക്കും.
മൊബൈൽ ബാങ്കിങ് വഴിയാണെങ്കിലും അല്ലെങ്കിലും മറ്റൊരു ബാങ്കിലേക്കുള്ള പണം മാറ്റത്തിന് എയർടെൽ 0.5 ശതമാനം നിരക്ക് ഇൗടാക്കും. അതേസമയം , എയർടെലിൽനിന്ന് എയർടെൽ അക്കൗണ്ടിലേക്കുള്ള പണംമാറ്റം സൗജന്യമാണ്. കുറഞ്ഞത് 100 രൂപയാണ് നിക്ഷേപം. പിൻവലിക്കലിന് 0.65 ശതമാനവും ഇൗടാക്കും. അതേസമയം, നിക്ഷേപത്തിനു തുല്യമായ എയർടെൽ നെറ്റ്വർക്ക് ടോക്ടൈമും ഒരുലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസുമാണ് എയർടെൽ വാഗ്ദാനം ചെയ്യുന്നത്.
സെപ്റ്റംബറോടെ എല്ലാ ജില്ലകളിലും എത്താനാണ് ഇന്ത്യ പോസ്റ്റ് ലക്ഷ്യമിടുന്നതെന്ന് സി.ഇ.ഒ അശോക് പാൽ സിങ് പറയുന്നു. ആദ്യ വർഷംതന്നെ രണ്ടുകോടി അക്കൗണ്ടുകളാണ് ലക്ഷ്യമിട്ടിരിക്കുന്നത്. വായ്പകളോ ക്രെഡിറ്റ് കാർഡോ നൽകാൻ അനുമതിയില്ലാത്ത, ഒരു ഉപഭോക്താവിൽനിന്ന് ഒരുലക്ഷം രൂപ വരെ മാത്രം നിക്ഷേപം പരിമിതപ്പെടുത്തിയിട്ടുള്ള ബാങ്കുകളാണ് പേമെൻറ് ബാങ്കുകൾ. പക്ഷേ, എ.ടി.എം^ഡെബിറ്റ് കാർഡുകൾ വിതരണംചെയ്യാനും നെറ്റ്^മൊബൈൽ ബാങ്കിങ് സേവനങ്ങൾ നൽകാനും ഇവക്കാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.