ഇനി പണമിടപാടിന് ഇന്ത്യ ക്യുആറും
text_fieldsഇലക്ട്രോണിക് പണമിടപാടിന് ഒരു പുതു വഴികൂടി. കൂടുതല്‍ വ്യാപാരികളെ ഡിജിറ്റല്‍ പണമിടപാടിലേക്ക് നയിക്കാന്‍ ലക്ഷ്യമിട്ട് ക്വിക്ക് റെസ്പോണ്‍സ് കോഡ് അധിഷ്ഠിത പണമിടപാട് സംവിധാനമായ ഇന്ത്യ ക്യൂആറിന് തിങ്കളാഴ്ച തുടക്കം കുറിച്ചേക്കും. കാര്‍ഡ് സൈ്വപ് ചെയ്ത് പണമടക്കാനുള്ള പി.ഒ.എസ് ടെര്‍മിനല്‍ കടയിലും ഡെബിറ്റ്കാര്‍ഡ് കൈയിലും ഇല്ളെങ്കിലും ഏതെങ്കിലും ബാങ്കിന്‍െറ ഡെബിറ്റ് കാര്‍ഡുള്ളവര്‍ക്ക് മൊബൈല്‍ ഫോണുപയോഗിച്ച് പണമിടപാട് നടത്താന്‍ വഴിയൊരുക്കുന്ന സംവിധാനമാണ് ഇന്ത്യ ക്യൂആര്‍.
കേന്ദ്ര സര്‍ക്കാറിന്‍െറ താല്‍പര്യമനുസരിച്ച് മാസ്റ്റര്‍കാര്‍ഡ്, വിസ, റൂപേ, അമേരിക്കന്‍ എക്സ്പ്രസ് എന്നീ കാര്‍ഡ് പേമെന്‍റ് ധനകാര്യ സേവനദാതാക്കള്‍ ചേര്‍ന്നാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. യൂനിഫൈഡ് പേമെന്‍റ് ഇന്‍റര്‍ഫെയ്സ് അധിഷ്ഠിത ഭീം ആപ്പിനുശേഷം ഡിജിറ്റല്‍ പണമിടപാട് ലക്ഷ്യമാക്കി നടത്തുന്ന സുപ്രധാന ചുവടുവെപ്പാണിത്. ഏതെങ്കിലും ബാങ്ക് നല്‍കുന്ന മാസ്റ്റര്‍കാര്‍ഡ്, വിസ, റൂപെ, അമേരിക്കന്‍ എക്സ്പ്രസ് എന്നിയുടെ ഏതിന്‍െറയെങ്കിലും കാര്‍ഡുള്ളവര്‍ക്ക് ഇതനുസരിച്ച് ക്യൂആര്‍ കോഡ് സ്കാന്‍ ചെയ് ത് പണമടക്കാം. ഇതിനായി സ്മാര്‍ട്ട് ഫോണിലേക്ക് പണമടവ് സൗകര്യമുള്ള ബാങ്കിന്‍െറ ആപ് ഡൗണ്‍ലോഡ് ചെയ്താല്‍ മാത്രം മതിയാവും. വ്യാപാരിക്ക് ക്യൂ.ആര്‍ കോഡ് ഉണ്ടെങ്കില്‍ ആപ് ഉപയോഗിച്ച് സ്കാന്‍ ചെയ്തശേഷം അക്കൗണ്ടില്‍നിന്ന് നേരിട്ട് വ്യാപാരിയുടെ അക്കൗണ്ടിലേക്ക് പണമടക്കാം.
പി.ഒ.എസ് ടെര്‍മിനല്‍ സ്ഥാപിക്കാന്‍ മുതല്‍മുടക്ക് ആവശ്യമുണ്ടെങ്കില്‍ ചെറിയ ചെലവില്‍ ക്യൂആര്‍ കോഡിന്‍െറ പ്രിന്‍റ് ഒൗട്ട് സ്ഥാപിച്ചാല്‍ മതിയെന്നത് കൂടുതല്‍ വ്യാപാരികളെ ഇതിലേക്ക് ആര്‍ഷിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാറിന്‍െറയും റിസര്‍വ് ബാങ്കിന്‍െറയും പ്രതീക്ഷ. അതേസമയം പി.ഒ.എസ് ടെര്‍മിനലുകള്‍ക്ക് സമാനമായ മര്‍ച്ചന്‍റ് റേറ്റ് ബാങ്കുകള്‍ ഈടാക്കുമെന്നാണ് സൂചന.
എം വിസയും പേടിഎമ്മും നേരത്തേ ക്യൂആര്‍ കോഡ് അധിഷ്ഠിത പണമിടപാടിന് സൗകര്യം ഒരുക്കിയിരുന്നു. എന്നാല്‍, വ്യാപാരിക്കും ഉപഭോക്താവിനും കമ്പനിയുടെ അക്കൗണ്ടുണ്ടെങ്കില്‍ മാത്രമേ ഇത് സാധ്യമാവുമായിരുന്നുള്ളൂ. എന്നാല്‍, ഇന്ത്യ ക്യൂആറില്‍ വ്യാപാരിക്ക് ക്യൂആര്‍ കോഡും ഉപഭോക്താവിന് സ്കാന്‍ ചെയ്യാന്‍ സൗകര്യമുള്ള ബാങ്ക് മൊബൈല്‍ ആപ്പും ഉണ്ടെങ്കില്‍ ഇടപാട് സാധ്യമാവും. ആദ്യഘട്ടത്തില്‍ അഞ്ച് -ഏഴ് ബാങ്കുകള്‍ ഇതിന് സൗകര്യമൊരുക്കുന്നുണ്ടെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.