പേടിഎം പേയ്മെന്റ് ബാങ്ക് ഇനി ഷെഡ്യൂൾഡ് ബാങ്ക്
text_fieldsന്യൂഡൽഹി: പേടിഎമ്മിന്‍റെ ഉടമസ്ഥതയിലുള്ള പേടിഎം പേയ്മെന്റ് ബാങ്കിന് ഇനി മുതൽ ഷെഡ്യൂൾ ബാങ്ക് പദവി. ആർ.ബി.ഐ അംഗീകാരം ലഭിച്ചതോടെ ഇനി മുതൽ ഷെഡ്യൂൾഡ് ബാങ്കായി പ്രവർത്തിക്കുമെന്നും കൂടുതൽ സേവനങ്ങൾ നൽകുമെന്നും പേടിഎം അറിയിച്ചു.
ഷെഡ്യൂൾഡ് ബാങ്കായതോടെ വൻകിട കോർപ്പറഷനുകളുടേയും സർക്കാറിന്‍റെയും റിക്വസ്റ്റ് ഫോർ പ്രൊപ്പോസലിൽ പേടിഎം പേയ്മെൻ്റ് ബാങ്കിനും ഭാഗമാവാം. പ്രൈമറി ഓക്ഷൻ, ഫിക്സഡ് റേറ്റ്, മാർജിനൽ സ്റ്റാൻഡിങ് സംവിധാനം എന്നിവക്കും പേടിഎം പേയ്മെന്റ് ബാങ്കിന് അർഹതയുണ്ട്. കേന്ദ്രസർക്കാറിന്‍റെ ധനകാര്യ പദ്ധതികളുടെ ഭാഗമായും ബാങ്കിന് പ്രവർത്തിക്കാൻ സാധിക്കും.
64 മില്യൺ സേവിങ്സ് അക്കൗണ്ടുകളാണ് നിലവിൽ പേടിഎം പേയ്മെന്റ് ബാങ്കിലുള്ളത്. 688.6 മില്യൺ ഡോളറിന്‍റെ നിക്ഷേപവും ബാങ്കിനുണ്ട്. നോട്ട് നിരോധനത്തിന് പിന്നാലെയാണ് ഇന്ത്യയിൽ പേടിഎം ഉപയോഗം വ്യാപകമായത്. പിന്നീട് പേയ്മെന്റ് ബാങ്കുമായി പേടിഎം മാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.