പേടിഎം പേയ്മെൻറ് ബാങ്കിന് 218 കോടിയുടെ മൂലധന നിക്ഷേപം
text_fieldsമുംബൈ: പേടിഎം ഉത്തർപ്രദേശിലെ നോയിഡയിൽ ആരംഭിക്കുന്ന പേയ്മെൻറ് ബാങ്കിന് 218 കോടിയുടെ മൂലധന നിക്ഷേപം. പേടിഎം സ്ഥാപകനും സി.ഇ.ഒയുമായ വിജയ് ശേഖർ ശർമ്മ 111 കോടി നിക്ഷേപിച്ചു. പേടിഎമ്മിെൻറ മാതൃസ്ഥാപനമായ വൺ97 കമ്യൂണിക്കേഷൻ 97 കോടി രൂപയാണ് നിക്ഷേപിച്ചത്. കഴിഞ്ഞ മാസമാണ് റിസർവ് ബാങ്ക് പേടിഎമ്മിന് പേയ്മെൻറ് ബാങ്ക് തുടങ്ങുന്നതിനുള്ള അന്തിമാനുമതി നൽകിയത്.
നിലവിൽ പേടിഎം പേയ്മെൻറ് ബാങ്കിൽ വിജയ് ശേഖറിന് 51 ശതമാനം ഒാഹരികളുണ്ട്. പേയ്മെൻറ് ബാങ്കിൽ നിക്ഷേപിക്കുന്നതിനായി വിജയ് ശേഖർ ശർമ്മ വൺ97 കമ്മ്യൂണിക്കേഷൻസിലെ ഒാഹരികളിൽ ഒരു ഭാഗം വിറ്റഴിച്ചതായി വാർത്തകളുണ്ടായിരുന്നു. 400 കോടിയുടെ നിക്ഷേപമാണ് ആദ്യഘട്ടത്തിൽ ഉണ്ടാവുമെന്നും പ്രതീക്ഷക്കുന്നതായി വിജയ് ശേഖർ പറഞ്ഞു.
സാധാരാണ ബാങ്കിങ് സംവിധാനത്തിന് സമാനമാണ് പേയ്മെൻറ് ബാങ്കിെൻറ പ്രവർത്തനം. എന്നാൽ ഒരു നിക്ഷേപകനിൽ നിന്ന് 1 ലക്ഷം രൂപ മാത്രമേ നിക്ഷേപമായി സ്വീകരിക്കാൻ പേയ്മെൻറ് ബാങ്കിന് അവകാശമുള്ളു. നിക്ഷേപങ്ങൾക്ക് ബാങ്ക് പലിശ നൽകും. ഡെബിറ്റ് കാർഡുകൾ നൽകാൻ പേയ്മെൻറ്ബാങ്കുകൾ അർഹതയുണ്ടെങ്കിലും ക്രെഡിറ്റ് കാർഡുകൾ നൽകാനാവില്ല.
പ്രധാനമന്ത്രിയുടെ നോട്ട് പിൻവലിക്കൽ തീരുമാനത്തെ തുടർന്ന് മൊബൈൽ വാലറ്റായ പേടിഎമ്മിെൻറ ഇടപാടുകൾ വൻതോതിൽ വർധിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ വിപണിയിൽ പേയ്മെൻറ് ബാങ്കുമായി പേടിഎം രംഗത്തെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.